1470-490

കുടിവെള്ളം ഉപ്പ് കലർന്നതെന്ന് ആക്ഷേപം

വിവിധ ആവശ്യങ്ങളുന്നയിച്ച് സിപിഐ വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിന് മുമ്പിൽ നടത്തിയ നിൽപ്പു പ്രതിഷേധ ധർണ്ണ ജില്ലാ കമ്മറ്റിയംഗം കെ പി ബാലകൃഷ്ണൻ ഉത്ഘാടനം ചെയ്യുന്നു

കുടിവെള്ളം ഉപ്പ് കലർന്നതെന്ന് ആക്ഷേപം – സി പി ഐ വള്ളിക്കുന്ന് പഞ്ചായത്തിന് മുമ്പിൽ പ്രതിഷേധം.

വേലായുധൻ പി മൂന്നിയൂർ

തേഞ്ഞിപ്പലം: കുടിവെള്ളം ഉപ്പ് കലർന്നതെന്ന ആക്ഷേപം – സി പി ഐ വള്ളിക്കുന്ന് പഞ്ചായത്ത് ഓഫീസിന് മുമ്പിൽ പ്രതിഷേധ നിൽപ്പു ധർണ്ണ നടത്തി . വള്ളിക്കുന്ന് ഗ്രാമപ ഞ്ചായത്തിൽ വിവിധ പദ്ധതിയിലൂടെ കാലങ്ങളായി നൽകുന്ന കുടിവെള്ളം ഉപ്പ് കലർന്ന താണെന്ന ആക്ഷേപമുന്നയിച്ച് സിപി ഐ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിലാണ് നിൽപ്പു ധർണ നടത്തിയത്. ദീർഘകാലങ്ങളായി വളളിക്കുന്ന് ഗ്രാമപഞ്ചായത്തിൽ ആയിരത്തി അറ നൂറോളം കുടുബങ്ങൾക്ക് കാലങ്ങളായി ഉപ്പ് കലർന്ന വെളളമാണ് ലഭിക്കുന്നത് .
ഇതിനെ തുടർന്ന് കുടിവെള്ളത്തി നായ് ജനങ്ങൾ ദുരിതത്തിലാണ്.
മാത്രമല്ല പ്രകൃതിക്ഷോഭവും കടൽക്ഷേഭം കാരണം പരപ്പാൽ ബീച്ച് നിവാസികൾ ഏറെ ഭീതിയിലാണ് .
വർഷങ്ങളായി മഴക്കാലത്ത്
നിരന്തര ദുരിതം അനുഭവിച്ച് കൊണ്ടിരിക്കുകയാണ് .ഇതിനാൽ
ഹൈക്കോടതി നിർദ്ദേശകാരം അടിയന്തിര നടപടികൾ സ്വീകരിക്കണം .പഞ്ചായത്ത് 1964 മുതൽ 2001 വരെ തെങ്ങ്കൃ ഷിക്കായി നൽകിയ ഭൂമിയിൽ തെങ്ങ് കൃഷി നടത്തുന്നവർക്കും കൈവശ ക്കാർക്കും പട്ടയം നൽകി കൃഷി ഭൂമി
കർഷകർക്കു നൽകണമെന്നും സമരക്കാർ ആവശ്യപ്പെട്ടു.
സി പി ഐ മലപ്പുറം ജില്ല കമ്മിറ്റി അംഗം കെ.പി.ബാലകൃഷ്ണൻ ഉൽഘാടനം ചെയ്തു. വള്ളിക്കുന്ന് മണ്ഡലം സെക്രട്ടറി വിജയൻ സംസാരിച്ചു. എ.പി.സുധീശൻ, രമേശൻ പാറപ്പുറവൻ , എൻ കെ മുഹമ്മദ്, അബൂബക്കർ ,ശിവദാസൻ കെ അബീഷ് ,സുബ്രമണ്യൻ എന്നിവർ നേതൃത്വം നൽകി.

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689