കനാലില്‍ വീണ് പരിക്കേറ്റ വയോധിക മരിച്ചു

കൊന്നക്കുഴി. തുമ്പൂര്‍മുഴി വലതുകര കനാലില്‍ കൊന്നക്കുഴി ഭാഗത്ത് വീണ് പരുക്കേറ്റ വയോധിക മരിച്ചു.പുത്തന്‍പുരക്കല്‍ നാരായണന്റെ ഭാര്യ കല്യാണിക്കുട്ടി (86) യാണ് മരിച്ചത്.
കനാലിന്റെ മറുകരയിലുള്ള വീട്ടിലെ കിണറ്റില്‍ നിന്ന് വെള്ളം ശേഖരിച്ച് മടങ്ങി വരുന്ന വഴി കനാലിലെ റാമ്പില്‍ വീണാണ് പരിക്കേറ്റത്.ഞായറാഴ്ച രാവിലെ 9.30 ന് വീണ് പരുക്കേറ്റ ഇവരെ കുറ്റിച്ചിറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകീട്ട് നാലരയോടെ മരിച്ചു.
Comments are closed.