1470-490

പട്ടാമ്പി ബസ്സ് സ്റ്റാന്‍ഡില്‍ മൃതദേഹം കത്തി കരിഞ്ഞ നിലയില്‍…

കുന്നംകുളം സ്വദേശിയുടെ മൃതദേഹം പട്ടാമ്പി ബസ്സ് സ്റ്റാന്‍ഡില്‍ കത്തി കരിഞ്ഞ നിലയില്‍ കണ്ടെത്തി. കുന്നംകുളം ചെറുവത്തൂര്‍ വീട്ടില്‍ വീല്‍സന്റെ മൃതദേഹമാണ് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടത്. തിങ്കളാഴ്ച രാവിലെ ബസ്സ് സ്റ്റാന്റിന് സമീപത്ത് കംഫര്‍ട്ട് സ്റ്റേഷന് പിറക് വശത്ത് നിന്നായി  പുക ഉയരുന്നത് കണ്ട് പ്രദേശവാസികള്‍ പരിശോധിച്ചപ്പോഴാണ് മൃതദേഹം കിടക്കുന്നത് കണ്ടത്.  തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. ആദ്യം മൃതദേഹം തിരിച്ചറിഞ്ഞിരുന്നില്ല. തുടര്‍ാണ് പോലീസ്  രണ്ട് ദിവസം മുൻപ് ബസ്സ്റ്റാന്റ് പരിസരത്ത് കണ്ടയാളെ കുറിച്ച് അന്വേഷണം നടത്തിയാണ് ആളെ തിരിച്ചറിഞ്ഞത്.ഇയാള്‍ ചാലിശ്ശേരിയിലെ ഹോട്ടലില്‍ ജോലിചെയ്തുവരികയായിരുന്നു.കഴിഞ്ഞ രണ്ട് ദിവസമായി ഇയാളെ പട്ടാമ്പി ബസ്സ് സറ്റാന്‍ഡില്‍ കണ്ടവരുണ്ട്. ഒരു തവണ പോലീസും ഇയാള്‍ ബസ്സ് സറ്റാന്‍ഡില്‍ നില്‍ക്കുന്നത് കണ്ട് അന്വേഷണം നടത്തിയിരുന്നു. ബസ്സ് കാത്ത് നില്‍ക്കുകയാണയെന്നായിരുന്നു അന്ന് നൽകിയ മറുപടി. ഇയാളുടെ ബന്ധുകള്‍ എത്തി മൃതദേഹം തിരിച്ചറിഞ്ഞു.ആത്മഹത്യയാവാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.അതേ സമയം വിശദമായ അന്വേഷണവും നടക്കുന്നുണ്ട്. പാലക്കാട് നിന്ന് ഡോഗ് സ്വാകാഡും, വിരലടയാള വിദ്ഗ്ദരും ഫോറന്‍സിക്് വിഭാഗവുമെത്തി പരിശോധന നടത്തി. മൃതദേഹത്തിന് സമിപത്ത് നിന്നുമായി വസ്ത്രങ്ങളും ടോര്‍ച്ചും മൈാബൈല്‍ ഫോണ്‍, വാച്ച് എന്നിവയും കണ്ടെത്തിയിട്ടുണ്ട്.സ്ഥിരമായി ഇയാള്‍ വീട്ടില്‍ എത്താറില്ലയെന്നാണ് ബന്ധുകള്‍ പോലീസിന് നല്‍കിയ മൊഴി. മൃതദേഹം പാലക്കാട് ജില്ലാ ആശുപ്രതിയിലേക്ക് മാറ്റി. ചൊവ്വാഴ്ച്ച പോസ്റ്റ് മാർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടു നൽകുന്ന മൃതദ്ദേഹം ആർത്താറ്റ് സെന്റ് മേരീസ് കത്തീഡ്രൽ സെമിത്തേരിയിൽ നടക്കും. ആലീസാണ് ഭാര്യ  മോണിക  സോണിക    ടോണിക എന്നിവർ മക്കളും ,  റെജി  മനു എന്നിവർ മക്കളുമാണ്.

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689