1470-490

ഡാവിഞ്ചി സുരേഷിന്‍റെ കൊറോണ ചിത്രം…

അറുപത്തിമൂന്നു ചിത്രങ്ങളാണ് അറുപത്തിമൂന്നു ദിവസങ്ങള്‍ കൊണ്ട് വരച്ചെടുത്തത്.  ഓരോ ചിത്രങ്ങളും ഒന്നും രണ്ടും മണിക്കൂറുകള്‍ വീതം  ചിലവാക്കിയാണ് വരക്കുന്നത്.  വാട്ടര്‍ കളറും കളര്‍ പെന്‍സിലും ആണ് ഇതിനായി ഉപയോഗിച്ചത് . ദിവസവും അന്നന്നു പ്രധാനപ്പെട്ട വിഷയങ്ങള്‍ തിരഞ്ഞെടുക്കുകയും ആ വിഷയത്തിന് തന്റേതായ വിവരണങ്ങളും ഉള്‍പ്പെടുത്തിയാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റു ചെയ്യുന്നത് …..  ഭാവനയില്‍ വിരിയുന്ന ചിത്രങ്ങളും കാര്‍ട്ടൂണുകളും കാരിക്കേച്ചറും  ചില വൈറല്‍ ഫോട്ടോകളും സുഹൃത്തുക്കള്‍ അയച്ചു കൊടുക്കുന്ന ഫോട്ടോകളും ഉള്‍പ്പെടുത്തിയാണ് അറുപത്തിമൂന്നു ചിത്രങ്ങള്‍ മേനെഞ്ഞെടുത്തത് . ലോക്ക് ഡൌണ്‍ തുടങ്ങിയ ദിവസം മുതല്‍ ഈ അറുപത്തിമൂന്നാമത്തെ ചിത്രം വരെ ഒരുദിവസം പോലും  വര മുടക്കം വരുത്തിയിട്ടില്ല. കേരളം പിറവിയെടുത്തിട്ട് 63 വർഷങ്ങൾ കഴിഞ്ഞു വന്ന ഈ കൊറോണക്കാലത്തിന്റെ ജീവിത രേഖകളുടെ ഓർമക്കായി മലയാളികൾക്കുള്ള സമർപ്പണമാണ് ഈ വരകൾഎന്ന് സുരേഷ് പറയുന്നു…

  പോലീസുകാരും ആരോഗ്യ പ്രവര്‍ത്തകരും സന്നദ്ധ പ്രവര്‍ത്തരും അടക്കമുള്ള കോവിഡ് പ്രതിരോധത്തിനായി പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കുമുള്ള ആദരവ് കൂടിയാണ് ചിത്രങ്ങള്‍.  ജനങ്ങള്‍ ഓരോസമയത്തും പാലിക്കേണ്ട നിര്‍ദേശങ്ങളും നിയമങ്ങളും ചിത്രങ്ങളായി ബോധവല്‍ക്കരിക്കപ്പെടുന്നുണ്ട്…  കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ ജോയിന്‍ സെക്രട്ടറി കൂടിയായ സുരേഷ്  കേരള സാമൂഹ്യ സുരക്ഷാ മിഷനും കാര്‍ട്ടൂണ്‍ അക്കാദമിയും ചേര്‍ന്ന് എല്ലാ ജീല്ലകളിലും സംഘടിപ്പിക്കുന്ന കാര്‍ട്ടൂണ്‍ മതിലില്‍ കൊറോണ ബോധവല്‍ക്കരണ കാര്‍ട്ടൂണുകള്‍ വരക്കുകയാണ് സുരേഷ് .   തെക്കന്‍ ജില്ലകളിലെ ആറ് ജില്ലകളില്‍ വരച്ചു കഴിഞ്ഞു ചൊവ്വാഴ്ചമുതല്‍ തുടര്‍ച്ചയായി വടക്കന്‍ ജില്ലകളില്‍ കൂടി വരക്കാനുള്ള തയ്യാറെടുപ്പിലാണ് സുരേഷ്.  സുരക്ഷാ മിഷന്‍ നിര്‍ദ്ദേശിക്കുന്ന എല്ലാ സുരക്ഷാ ചിട്ടവട്ടങ്ങളോടുകൂടിത്തന്നെയാണ് ഓരോ ജില്ലകളിലും  സഞ്ചരിക്കുന്നത്…  ലോക്ക് ഡൌണ്‍ തുടങ്ങും മൂന്‍പേ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു തുടങ്ങിയതാണ് സുരേഷ് .  പത്തടി വലുപ്പമുള്ള ജാഗ്രതാ ശില്പം ഉണ്ടാക്കിയാണ് തുടക്കം രണ്ടു ഷോര്‍ട്ട് ഫിലിമുകളില്‍ അഭിനയിച്ചു.  റെഡ് എഫ് എം പുറത്തിറക്കിയ അപ്പോഴും പറഞ്ഞില്ലേ എന്ന ആല്‍ബത്തില്‍  കൊറോണകാലനായി തന്നെ വേഷം കെട്ടി അറുപത്തി മൂന്നു കൊറോണ ചിത്രങള്‍ വരച്ചു കേരളത്തിലെ ജില്ലാ ആസ്ഥാനങ്ങളില്‍ കാര്‍ട്ടൂണ്‍ മതിലില്‍ പങ്കെടുക്കുന്നു അങ്ങനെ ഈ കൊറോണക്കാലം മുഴുവന്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ തിരക്കുകളിലാണ് ശില്പിയും ചിത്രകാരനുമായ കൊടുങ്ങല്ലൂര്‍ സ്വദേശി ഡാവിഞ്ചി സുരേഷ് .    ഭാവിയില്‍ കൊറോണ ചിത്രങ്ങളുടെ പ്രദര്‍ശനം നടത്താനും ആലോചനയുണ്ട് …. പ്രളയവും കൊറോണയും തകര്‍ത്ത സീസണുകളിലെ  ജീവിതമാര്‍ഗ്ഗമായ ചലനാത്മക ശില്പങ്ങളുടെ അവസരങ്ങള്‍ നഷ്ടപ്പെട്ടു  സീസണുകളിലെ ആഘോഷങ്ങളില്‍  മാത്രം കൊണ്ട് പോകുന്ന ശില്പങ്ങള്‍  രണ്ടു വര്‍ഷമായി  അനങ്ങാതിരിക്കുകയാണ്…..  പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുമ്പോള്‍  ജീവിക്കാനുള്ള മാര്‍ഗ്ഗം ചോദ്യ ചിഹ്നമായി നില്‍ക്കുകയാണ് …

Comments are closed.

x

COVID-19

India
Confirmed: 44,268,381Deaths: 527,069