1470-490

ക്രിമിറ്റോറിയം തകരാറിലായിട്ട് ഒരുമാസം

കൊരട്ടി പഞ്ചായത്ത് ക്രിമിറ്റോറിയം തകരാറിലായിട്ട് ഒരുമാസം. അറ്റകുറ്റ പണികള്‍ നടത്തുവാന്‍ പഞ്ചായത്ത് അധികൃതര്‍ തയ്യാറാവാത്ത കാരണം സംസ്‌ക്കാര ചടങ്ങുകള്‍ നടത്തുവാന്‍ കഴിയാതെ ഹൈന്ദവ വിശ്വാസികള്‍ ബുദ്ധിമുട്ടുകയാണ്. പഞ്ചായത്തിന്റെ തനത് ഫണ്ടില്‍ നിന്ന് പത്ത് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിശ്വാസ നിധിയിലേക്ക് നല്‍കിയെങ്കിലും വളരെ ഏറെ ജനോപകാര പ്രദമായ ക്രിമിറോറിയം നന്നാക്കുവാന്‍ തനത് ഫണ്ട് ഉപയോഗിക്കാതെ ശുചിത്വ മിഷന്റെ ഫണ്ട് ലഭിക്കുവാന്‍ കാത്തിരിക്കുന്നത് കാല താമസത്തിന് ഇടയാക്കുമെന്ന പറയപ്പെടുന്നു. . കൊരട്ടി പഞ്ചായത്തിന് പുറമെ സമീപ പഞ്ചായത്തുകളിലേയും, മണ്ഡലത്തിലേയും സംസ്‌ക്കാരം ഇവിടെ നടത്തിയിരുന്ന ക്രിമിറ്റോറിയം തകരാറിലായത്തോടെ മറ്റു പഞ്ചായത്തുകളിലുള്ളവരും വളരെ ബുദ്ധിമുട്ടിലായിരിക്കുകയാണ്. സമീപ പഞ്ചായത്തായ മേലൂരിലേയും തകരാറിലായിട്ട് മാസങ്ങളായി. ചാലക്കുടി നഗരസഭയിലെ ക്രിമിറ്റോറിയം മാത്രമാണ്ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ലോക ബാങ്കിന്റെ സഹായത്തോടെ മനേഷ് സെബാസ്റ്റിയന്‍ പഞ്ചായത്ത് പ്രസിഡന്റായിരിക്കുമ്പോഴാണ് ക്രിമിറ്റോറിയം ആരംഭിച്ചത്. 2015 ലെ ലോകബാങ്കിന്റെ ഏറ്റവും നല്ല പ്രൊജക്ടിനുള്ള അംഗീകാരം വരെ നേടിയതായിരുന്നു. ഇവിടുത്തെ നക്ഷത്ര വനവും വളരെ അംഗീകാരം നേടിയിട്ടുള്ളതാണ്.അടിയന്തിരമായി പഞ്ചായത്തിന്റെ തനത് ഫണ്ട് ഉപയോഗിച്ച് ക്രിമിറ്റോറിയത്തിന്റെ അറ്റകുറ്റ പണി നടത്തുവാന്‍ അധികൃതര്‍ തയ്യാറാവണമെന്ന് ആറ്റപ്പാടം പ്രണവം പുരുഷ സ്വയം സഹായ സംഘം ആവശ്യപ്പെട്ടു.

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253