സർക്കാറിന്റെ നാലാം വാർഷികം കോൺഗ്രസ്സ് വഞ്ചനാദിനമായി ആചരിച്ചു

കൊയിലാണ്ടി: എൽ.ഡി.എഫ് സർക്കാറിൻ്റെ നാലാം വാർഷികം കോൺഗ്രസ്സ് നേതൃത്വത്തിൽ വഞ്ചനാദിനമായി ആചരിച്ചു.കൊയിലാണ്ടി സൗത്ത് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി നടത്തിയ പ്രതിഷേധ പരിപാടി ജില്ലാ കോൺഗ്രസ്സ് കമ്മറ്റി ജനറൽ സിക്രട്ടറി രാജേഷ് കീഴരിയൂർ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് എം.സതീഷ് കുമാർ അധ്യക്ഷത വഹിച്ചു. കേളോത്ത് വത്സരാജ്, കെ.വി.ശിവാനന്ദൻ, സതീശൻ ചിത്ര സംസാരിച്ചു.
Comments are closed.