1470-490

വില്ലേജ് ഓഫീസിന് മുന്നിൽ കോൺഗ്രസ്‌ ധർണ്ണ

ചൊവ്വന്നൂർ വില്ലേജ് ഓഫീസിന് മുന്നിൽ കോൺഗ്രസ്‌ ധർണ്ണ നടത്തി. ചൊവ്വന്നൂർ വില്ലേജിൽ കഴിഞ്ഞ  5 മാസമായി വില്ലേജ് ഓഫീസർ ഇല്ല സാധാരണക്കാരായ ജനങ്ങൾ വരുമാനസർട്ടിഫിക്കേറ്റ്  കൈവശസർട്ടിഫിക്കറ്റ് മുതലായ ഒരുപാട് അത്യാവശ്യ സർട്ടിഫിക്കേറ്റുകൾക്കായി ജനുവരി മുതൽ വില്ലേജ് ഓഫിസിൽ നിരന്തരം കയറിയിറങ്ങുകയാണ്. വില്ലേജ് ഓഫീസർ ഇല്ലാത്ത വില്ലേജ് ഓഫിസ് അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ടുകൊണ്ട് കുന്നംകുളം നഗരസഭ കൗൺസിലർ ഷാജി ആലിക്കലിന്റെ നേതൃത്വത്തിൽ വില്ലേജ് ഓഫിസിനു മുന്നിൽ ധർണ്ണ നടത്തി  ധർണ്ണ ഡി. സി . സി ജനറൽ സെക്രട്ടറി ബിജോയ്‌ ബാബു ഉത്ഘാടനം ചെയ്തു. കോൺഗ്രസ്‌ മണ്ഡലം സെക്രട്ടറി ബിജുപ്രസാദ്‌  വാർഡ് പ്രസിഡന്റുമാരായ രാജുചുങ്കത്ത് ബാബു പ്ലാങ്ങൽ  റെജി കൂത്തൂര് എന്നിവർ പ്രസംഗിച്ചു

Comments are closed.

x

COVID-19

India
Confirmed: 44,239,372Deaths: 526,996