1470-490

പ്രതിസന്ധി മറന്ന് സര്‍ക്കസ് കലാകാരന്മാർ പെരുന്നാള്‍ ആഘോഷിച്ചു

മരവട്ടത്തിനടുത്ത മൈലാടി മാലിന്യ പ്ലാന്റില്‍ സര്‍ക്കസ് കലാകാരന്മാര്‍ പെരുന്നാള്‍ നമസ്‌കാരം നിര്‍വഹിക്കുന്നു 

കോട്ടക്കല്‍ : കോവിഡ് 19 ല്‍ പ്രദര്‍ശനവും മറ്റും മുടങ്ങി മരവട്ടം മൈലാടിയിലെ മാലിന്യ പ്ലാന്റില്‍ തമ്പടിച്ചു കിടക്കുന്ന ജംബോ സര്‍ക്കസ് കലാകാരന്മാരും പെരുന്നാള്‍ ആഘോഷിച്ചു. ജംബോ സര്‍ക്കസ് കലാകാരന്മാര്‍ പ്രതിസന്ധിക്കിടയില്‍ വൃതമെടുത്തും അവസാനം പെരുന്നാളും ആഘോഷിച്ചു. കോട്ടക്കല്‍ പുത്തൂര്‍ ബൈപ്പാസിനടുത്ത വയലില്‍ കോവിഡ് 19 നും തുടര്‍ന്നുണ്ടായ ലോക്ഡൗണും മൂലം പ്രദര്‍ശനം അവതാളത്തിലാവുകയും മഴപെയ്താല്‍ വെള്ളം നിറയുമെന്ന ഭീഷണിയിലുമായി പ്രയാസപ്പെട്ടു നില്‍ക്കുമ്പോഴാണ് കോട്ടക്കല്‍ മുനിസിപ്പാലിറ്റിയിലെ മരവട്ടത്തിനടുത്ത മൈലാടിയിലെ മാലിന്യ പ്ലാന്റ് കോമ്പൗണ്ടിൽ അഭയം പ്രാപിക്കാമെന്ന നഗരസഭയുടെ തീരുമാനം ഇവരെ രക്ഷിക്കാനായി എത്തിയത്. തുടര്‍ന്നു ഇവര്‍ പ്ലാന്റിലേക്കു താമസം മാറ്റുകയായിരുന്നു. നാട്ടിലേക്കും മറ്റും പുറത്തുപോകുവാനും കഴിയാതെ കുടുങ്ങിയ ജംബോ സര്‍ക്കസ് കലാകാരന്മാര്‍ പ്രതിസന്ധിക്കിടയില്‍ വൃതമെടുത്തും അവസാനം പെരുന്നാളും ആഘോഷിച്ചു.നൂറോളം വരുന്ന കലാകാരന്മാരില്‍ പതിനഞ്ചോളം വരുന്ന മുസ്‌ലിം കലാ കാരന്മാരാണ് കഴിഞ്ഞ ദിവസം കോമ്പൗണ്ടിനകത്ത് പെരുന്നാള്‍ നമസ്‌കാരം സംഘടിപ്പിച്ചത്, എത്യോപ്യ, താന്‍സാനിയ, ബീഹാര്‍, ഝാര്‍ഖണ്ട്, യു.പി എന്നിവിടങ്ങളില്‍ നിന്നുമുള്ള കലാകാരന്മാരുടെ പെരുന്നാള്‍ നിസ്‌കാരത്തിനു താന്‍സാനിയക്കാരനായ ഹമീദ് അബ്ദുള്ള ചെറിയ പെരുന്നാള്‍നിസ്‌കാരത്തിനു നേതൃത്വം നല്‍കി. ഉദാരമതികളുടെ സഹായവും മറ്റുമാണ് പക്ഷികളും, മൃഗങ്ങളും, കലാകാരന്മാരും ഉള്‍പ്പെടുന്ന ഈ വിഭാഗം മരവട്ടം മൈലാടിയിലെ മാലിന്യ പ്ലാന്റില്‍ ഇപ്പോള്‍ ജീവിതം തള്ളിനീക്കുന്നത്.

Comments are closed.