1470-490

വിറകുപുരയും തേങ്ങാ കൂടും കത്തിനശിച്ചു.

കോട്ടക്കൽ: ഒതുക്കുങ്ങൽ നെട്ടിച്ചാടി സ്വദേശി കണ്ണാട്ടി അലവിയുടെ വീടിൻ്റെ അടുക്കളയോട് ചേർന്ന തേങ്ങാ കൂടും ,വിറകുപുരയും കത്തിനശിച്ചു. ഉച്ചക്കു രണ്ടര മണിയോടെ തീപിടുത്തമുണ്ടായത്. അടുപ്പിൽ നിന്നും തീ ആളിപടന്നതാകാമെന്നാണ് നിഗമനം. തീ ആളിപടരുന്നതു കണ്ട നാട്ടുകാർ ഉടനെ അഗ്നി രക്ഷാ സേനയെ വിവരമറിയിക്കുകയായിരുന്നു. സേനയും നാട്ടുകാരും ഒരു മണികൂർ നീണ്ട പരിശ്രമത്തിലാണ് തീ പൂർണ്ണമായും അണക്കാനായത്. വീട്ടിൽ നിന്നും അടുക്കള നിൽക്കുന്ന ഭാഗം മൂന്നു മീറ്റർ അകലമുള്ളതും, നാട്ടുകാരുടെയും അഗ്നി രക്ഷാ സേനയുടേയും നാട്ടുകാരുടേയും അവസരോചിതമായ ഇടപെടലും  തീ വീട്ടിലേക്ക് ആളിപ്പടരാതെ നിർത്താനായി. 

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253