1470-490

ബ്രെയ്നിനെ കുറിച്ച് അൽപ്പം കാര്യം

ജൈവലോകത്തെ ഏറ്റവും സങ്കീർണ്ണമായ വസ്തു മനുഷ്യമസ്തിഷ്കമാണെന്ന് നാം മനസ്സിലാക്കുന്നത് അതേ മസ്തിഷ്കം ഉപയോഗിച്ചു തന്നെയാണ് !!
ജനിക്കുന്ന കുഞ്ഞിന്റെ മസ്തിഷ്കത്തിന്റെ ഭാരം 350-400 g ആണ് .യുവാവാവുന്നതോടെ അത് 1,300-1,400 g വരെ വളരുന്നു .ശരീരഭാരത്തോട് താരതമ്യപ്പെടുത്തുമ്പോൾ മറ്റെല്ലാ ജീവികളേക്കാളും വലിയ മസ്തിഷ്കമുള്ളത് മനുഷ്യനാണ് .അതായത് നമ്മുടെ ശരീരഭാരത്തിന്റെ രണ്ടര ശതമാനം മാത്രം .ആന,തിമിംഗലം തുടങ്ങിയ ജീവികൾക്ക് മനുഷ്യനെക്കാൾ വലിയ മസ്തിഷ്കമുണ്ടെങ്കിലും ശരീരഭാരത്തോട് താരതമ്യപ്പെടുത്തുമ്പോൾ അവ വളരെ ചെറുതാണ് .
ലോകത്തെ ഏറ്റവും വലിയ സൂപ്പർ കമ്പ്യൂട്ടറുകളിൽ ഒന്നാണ് നാസയുടെ (NASA) Advanced super computer facility അതിനു 1000 Tb മെമ്മറിയും 20 മില്ല്യണ്‍ ഡാറ്റ കൈകാര്യം ചെയ്യാനുള്ള കഴിവുമുണ്ട് .പല മുറികളിലായി വ്യാപിച്ചുകിടക്കുന്ന ഈ സൂപ്പർ കമ്പ്യൂട്ടറിനു പോലും വെറും ഒന്നര കിലോഗ്രാം മാത്രമുള്ള മനുഷ്യമസ്തിഷ്കത്തിന്റെ അത്ര കഴിവും കാര്യക്ഷമതയുമില്ല .സാധാരണ കമ്പ്യൂട്ടറുകളെ നാം ഡെസ്ക്ടോപ്പ് ,ലാപ് ടോപ്പ്, എന്നെല്ലാം വിളിക്കുന്ന പോലെ നമ്മുടെ സൂപ്പർ കമ്പ്യൂട്ടറിനെ രസകരമായ ഓമനപ്പേരിൽ വിളിക്കാം നെക്ക് ടോപ്പ് ( Neck Top)
മനുഷ്യമസ്തിഷ്കം കേവലം ഒരു സെക്കന്റിൽ ചെയ്യുന്ന പ്രവർത്തികൾ ലോകത്തെ ഏറ്റവും ശക്തമായ കമ്പ്യൂട്ടറിന് ചെയ്യാൻ വേണ്ടത് 40 മിനുട്ടാണത്രേ!! (Reserch Done by RIKEN brain science institute-Japan)
നമ്മുടെ ശരീരത്തിന്റെ കേവലം 2% മാത്രം ഭാരം വരുന്ന മസ്തിഷ്കം 20% ഓക്സിജനും ഊർജ്ജവും ഉപയോഗിക്കുന്നു !! പണ്ട് എന്റെ അദ്ധ്യാപകൻ പറഞ്ഞ ഒരു വാക്ക് ഓർക്കുന്നു ,”ഒരു മണിക്കൂർ പറമ്പിൽ കിളക്കുന്നതിനേക്കാൾ അധ്വാനമാണ് ഒരു മണിക്കൂർ പഠിക്കാനിരിക്കുന്നത്” ! അതിനാലാണ് പഠിച്ചവരെ സമൂഹം എന്നും ആദരിക്കുന്നത് ! മസ്തിഷ്കത്തിന് ഓക്സിജന്റെ ലഭ്യത കുറഞ്ഞാൽ സെറിബ്രൽ ഹൈപോക്സിയ, സ്ട്രോക്ക് (Stroke) എന്നീ അവസ്ഥകൾക്ക് കാരണമാകുന്നു . ആറു മിനുറ്റിലേറെ ഓക്സിജൻ കൂടാതെ മസ്തിഷ്കത്തിന് നിലനില്ക്കാൻ സാധ്യമല്ലത്രേ !
ഉണർന്നിരിക്കുന്ന ഒരാളുടെ മസ്തിഷ്കത്തിൽ ഏകദേശം ഒരു ചെറിയ ബൾബ്‌ കത്താനാവശ്യമായതോതിലുള്ള ഇലക്ട്രിക് സിഗിനൽ ഉണ്ടാകുന്നുണ്ടത്രേ, അപസ്മാരരോഗ (Epilespy) നിർണ്ണയത്തിന് ഉപയോഗിക്കുന്ന EEG (Electroencephalography) യിൽ മസ്തിഷ്കം നിർമിക്കുന്ന ഇത്തരം തരംഗങ്ങളെയാണ് പഠനവിധേയമാക്കുന്നത് .
നമ്മുടെ മസ്തിഷ്കത്തിനു സ്വയം മാറാനുള്ള കഴിവുണ്ട് ഇതിനെ ബ്രെയിൻ പ്ലാസ്റ്റിസിറ്റി (Brain plasticity) എന്നറിയപ്പെടുന്നു .ഉദാഹരണത്തിന് നാം ഓരോ പുതിയ കാര്യങ്ങൾ പഠിക്കുമ്പോഴും നമ്മുടെ മസ്തിഷ്കം മാറിക്കൊണ്ടിരിക്കുന്നു .

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253