1470-490

കൃഷി പദ്ധതികൾക്ക് തുടക്കം കുറിച്ചു.

സംസ്ഥാന സർക്കാരിൻറെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി താഴേക്കാട് സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ വിവിധ കൃഷി പദ്ധതികൾക്ക് തുടക്കം കുറിച്ചു. ആദ്യഘട്ടമെന്ന നിലയിൽ തരിശായി കിടന്ന 2.5 ഏക്കർ ഭൂമിയിലാണ് കൃഷി ആരംഭിച്ചത്. കപ്പ, കൂർക്ക, പയർ, വിവിധ തരം പച്ചക്കറികൾ എന്നിവയാണ് കൃഷി ചെയ്യുന്നത്. പദ്ധതിയുടെ ഉദ്ഘാടനം ബാങ്ക് പ്രസിഡൻറ് എം.എസ്. മൊയ്തീൻ നിർവഹിച്ചു. ഡയറക്ടർ എം.ബി. ലത്തീഫ് അധ്യക്ഷനായിരുന്നു. ബാങ്ക് സെക്രട്ടറി ജാൻസി ജോസഫ്, ഡയറക്ടർ ബോർഡ് അംഗങ്ങൾ, ജീവനക്കാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253