200 ലിറ്റർ വാഷ് എക്സൈസ് സംഘം കണ്ടെത്തി നശിപ്പിച്ചു

നെല്ലായി കൊളത്തൂരിൽ വ്യാജമദ്യം നിർമ്മിക്കാൻ സൂക്ഷിച്ച 200 ലിറ്റർ വാഷ് എക്സൈസ് സംഘം കണ്ടെത്തി നശിപ്പിച്ചു. പാലക്കുഴി തോടിൻ്റെ അരികിൽ നിന്നാണ് ഇരിങ്ങാലക്കുട റെയ്ഞ്ച് പാർട്ടി വാഷ് കണ്ടെത്തി നിശിപ്പിച്ചത്. പ്രിവൻ്റീവ് ഓഫീസർ വിന്നി സിമേത്തിയുടെ നേതൃത്വത്തിലുള്ള സംഘത്തിൽ പ്രിവൻ്റീവ് ഓഫീസർമാരായ, ഇ.പി.ദിബോസ്, കെ.എൻ.സുരേഷ്. സിവിൽ എക്സൈസ് ഓഫീസർമാരായ ടി.ജെ.ജോജോ, പി.എസ്. രജിത എന്നിവർ പങ്കെടുത്തു.
Comments are closed.