വിദ്യാർത്ഥികൾ മാസ്ക് നിർമ്മിച്ച് പ്രിൻസിപ്പാളിന് കൈമാറി.

കേച്ചേരി അൽ അമീൻ ഹയർസെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികൾ നിർമ്മിച്ച മാസ്കുകൾ പ്രിൻസിപ്പാളിന് കൈമാറി.ലോക്ക് ഡൗൺ കാലത്ത് വീട്ടിൽ ഇരുന്ന് നിർമ്മിച്ച മാസ്കുകളാണ് സ്കൂൾ പ്രിൻസിപ്പൽ സുജ ഫ്രാൻസീസിന് കൈമാറിയത്. പ്ലസ് വൺ കൊമേഴ്സ് വിദ്യാർത്ഥികളാണ് മാസ്കുകൾ നിർമ്മിച്ച് കൈമാറിയത്.ചടങ്ങിൽ പി ടി എ പ്രസിഡന്റ് പി.എ.സാദിക്ക്, മാനേജ്മെന്റ് പ്രതിനിധി കെ.എം.ഷറഫുദ്ധീൻ, പ്രധാനാധ്യാപകൻ കെ.ലത്തീഫ്, അധ്യാപകരായ മക്ബൂൽ വി മോനുട്ടി, റയ്യാനത്ത് വിദ്യാർത്ഥികളായ ഹിബ, ആഷിഫ് എന്നിവർ പങ്കെടുത്തു. വിദ്യാലയത്തിൽപരീക്ഷ എഴുതുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും ഉപയോഗിക്കുന്നതിന് ആവശ്യമായ മാസ്കുകളാണ് നിർമ്മിച്ചു നല്കിയത്. മെയ് 26 മുതൽ ആരംഭിക്കുന്ന എസ്.എസ്.എൽ.സി., ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്ക് മാസ്കുകൾ വിതരണം ചെയ്യും. അറുപത് വിദ്യാർത്ഥികൾ ചേർന്ന് അഞ്ഞൂറ് മാസ്കുകളാണ് നിർമ്മിച്ച് നൽകിയത്.
Comments are closed.