1470-490

കിണറ്റിൽ നിന്നും സേഫ് കണ്ടെത്തിയതിൽ ദുരൂഹത

സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കിണറ്റിൽ നിന്നും സേഫ് കണ്ടെത്തിയതിൽ ദുരൂഹത. പെലക്കാട്ട് പയ്യൂരിൽ  നിന്നും പോർക്കളേങ്ങാട്ടേയ്ക്ക് പോകുന്ന റോഡിൽ ചെമ്പ്ര കുളത്തിന് സമീപത്തുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കിണറ്റിൽ നിന്നാണ് സേഫ് കണ്ടെത്തിയത്. ശനിയാഴ്ച വൈകീട്ട് കിണറ്റിലെ ചെളി മാറ്റുന്നതിനിടെയാണ് സേഫ് കണ്ടെത്തിയത്. തുടർന്ന് സ്ഥലം ഉടമ കുന്നംകുളം പോലീസിൽ വിവരമറിച്ചതിന്റെ അടിസ്ഥാനത്തിൽ ഞായറാഴ്ച്ച പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി. തൊഴിലാളികളുടെയും നാട്ടുക്കാരുടെയും സഹായത്തോടെ സേഫ് കിണറ്റിൽ നിന്നും പുറത്ത് എത്തിച്ചു. തുടർന്ന് പോലീസ് സ്റ്റേഷനിലെത്തിച്ച സേഫ് പൊളിച്ച് പരിശോധന നടത്തിയപ്പോൾ നിരോധിച്ച ആയിരം രൂപയുടെ നോട്ടുകളുടെ അവശിഷ്ടങ്ങൾ കണ്ടെത്തി. 2016 നവംബർ 8 ന് ഉണ്ടായ നോട്ട് നിരോധനത്തെ തുടർന്ന് പണമടങ്ങിയ സേഫ് ഉപേക്ഷിച്ചതാണോ, അതോ എവിടെയെങ്കിലും മോഷണം നടത്തിയ ശേഷം സേഫ് കിണറ്റിൽ ഒളിപ്പിച്ചതാണോ എന്നതിൽ ദുരൂഹതയുണ്ടെന്ന് കുന്നംകുളം പോലീസ് സൂചന നൽകി. സംഭവത്തെ കുറിച്ച് സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.ജി.സുരേഷിന്റെ നേതൃത്വത്തിൽ സമഗ്രമായ അന്വേഷണം നടത്താനുള്ള നീക്കത്തിലാണ് പോലീസ്.

Comments are closed.

x

COVID-19

India
Confirmed: 44,277,711Deaths: 527,098