1470-490

മഴക്കാല പൂർവ്വ പ്രതിരോധ പ്രവർത്തനങ്ങൾക്ക് തുടക്കം

മഴക്കാല പൂർവ്വ പ്രതിരോധ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് സി.പി.ഐ.എം. മറ്റംലോക്കൽ കമ്മിറ്റി. ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി സി.പി.ഐ.എം. പ്രവർത്തകരുടെ നേതൃത്വത്തിൽ ആളൂർ പുഴ ശുചീകരണം നടത്തി. പുഴയിലെ ഒഴുക്കിന് തടസമായ മൺതിട്ടകളും മാലിന്യങ്ങളും ശുചീകരണത്തിന്റെ ഭാഗമായി പ്രവർത്തകർ  നീക്കം ചെയ്തു. ഈ മൺസൂൺ കാലത്തും അതിവർഷ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്നാണ് സി.പി.എം. ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മഴക്കാലത്തിന് മുൻപായി ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമ്മാണം പൂർത്തിയാക്കി പടവിന്റെ പരിസരങ്ങളിലും പുഴയിലുമായാണ് ശുചീകരണം നടത്തിയത്. പുഴയോരത്തെ ശുചീകരണ പ്രവർത്തനങ്ങൾക്ക് ലോക്കൽ സെക്രട്ടറി സി.  അംബികേശൻ, ലോക്കൽ കമ്മിറ്റി അംഗം എൻ.എ. ബാലചന്ദ്രൻ , ഗ്രാമ പഞ്ചായത്ത് ക്ഷേമ കാര്യ സ്ഥിരം സമിതി  ചെയർ പേഴ്സൻ മിനി ജയൻ പഞ്ചായത്ത് അംഗം ഏ.കെ.സതീശൻ, ബ്രഞ്ച് സെക്രട്ടറി വാസു ആളൂർ, ഏന്നിവർ നേതൃത്വം നൽകി. മറ്റു ബ്രാഞ്ചുകളിൽ നടന്ന നടന്ന മഴക്കാലപൂർവ്വ സുചികരണ പ്രവർത്തനങ്ങൾക്ക് ജില്ല കമ്മിറ്റി അംഗം കെ.എഫ്. ഡേവീസ്, ഏരിയ കമ്മിറ്റി അംഗം പി.എൻ.സുകുദേവൻ, ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ പി.എസ്.നിഷാദ്, ലോക്കൽ കമ്മിറ്റി അംഗങ്ങളായ കെ.ജെ. ബിജു, റെൻസൻ ഇമ്മട്ടി, മജ്നു, ഷാജി ആട്ടയൂർ, വി.വി.തിലകൻ,ശാലിനി ഷാജു,പഞ്ചായത്ത് അംഗം പുഷ്പലത സുധാകരൻ.  തുടങ്ങിയവർ നേതൃത്വം നൽകി.

Comments are closed.

x

COVID-19

India
Confirmed: 44,206,996Deaths: 526,879