1470-490

ഭക്ഷ്യ കിറ്റുംമാസ്കും വിതരണം ചെയ്തു

പള്ളിക്കൽ പഞ്ചായത്ത് പത്തൊമ്പതാം നമ്പർ വാർഡ് ചെനക്കൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് (ഐ )വക കിറ്റ് വിതരണം ഉൽഘടനം ഡി സി സി വൈസ് പ്രസിഡന്റ് വീക്ഷണം മുഹമ്മദ് നിർവഹിക്കുന്ന

വേലായുധൻ പി മൂന്നിയൂർ

തേഞ്ഞിപ്പലം: പള്ളിക്കൽ പഞ്ചായത്ത് പത്തൊമ്പതാം നമ്പർ വാർഡ് ചെനക്കൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് (ഐ )വക അറുപതിലധികം കുടുംബാംഗങ്ങൾക്ക് ഭക്ഷ്യ ധാന്യ കിറ്റുകളും മാസ്കും വിതരണവും നടത്തി. ഭക്ഷ്യ ധാന്യകിറ്റ് വിതരണം കിറ്റ് കുറ്റിച്ചിക്കു നൽകികൊണ്ട് ഡി സി സി വൈസ് പ്രസിഡന്റ് വീക്ഷണം മുഹമ്മദും പച്ചക്കറി കിറ്റ് വിതരണം റുഖിയക്കു നൽകി പെരുവള്ളൂർ കോൺഗ്രസ് വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് കുഞ്ഞാലികുട്ടി കടക്കുളത്തും മാസ്ക് വിതരണം ഷൈലജ ഉണ്ണിക്കു നൽകി കൊണ്ട് പള്ളിക്കൽ മണ്ഡലം വൈസ് പ്രസിഡന്റ് സി ഗോപിനാഥൻ നായരും നിർവഹിച്ചു .കോൺഗ്രസ് ബൂത്ത് പ്രസിഡന്റ്
എ.ബാലകൃഷ്ണൻ നായർ അധ്യക്ഷത വഹിച്ചു യൂത്ത് കോൺഗ്രസ് സ്റ്റേറ്റ് സെക്രട്ടറി പി.നിദിഷ്, മഹിളാ കോൺഗ്രസ് പ്രതിനിധി സരിത, പെരുവള്ളൂർ കോൺഗ്രസ് വൈസ് പ്രസിഡന്റ് മാനുക്കുട്ടൻ, വാർഡ് കോൺഗ്രസ് സെക്രട്ടറിമാരായ എ .നിദിഷ്, ഗോവിന്ദൻ നമ്പുതിരി, വാർഡ് യൂത്ത് കോൺഗ്രസ് പ്രതിനിധി സി . അരുൺ, അഡ്വ മാഹിർ അലി എന്നിവർ പ്രസംഗിച്ചു. കോച്ച് എസ്‌ മുരളീധരൻ മുഖ്യാതിഥിയായിരുന്നു.യോഗത്തിൽ വെച്ച് സീനിയർ കോൺഗ്രസ് നേതാവ് സി ഗോപിനാഥൻ നായരേ ഡി സി സി വൈസ് പ്രസിഡന്റ് വീക്ഷണം മുഹമ്മദ് ആദരിച്ചു .

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689