1470-490

കാലിക്കറ്റ് വിസി നിയമനം അനിശ്ചിതത്വത്തിൽ.

മെറിറ്റ്അട്ടിമറിച്ച്പട്ടികജാതിക്കാരനെ തഴയാൻ നീക്കം.

ഗവർണ്ണറുടെ മേൽ സമ്മർദ്ദമേറുന്നു .

വേലായുധൻ പി മൂന്നിയൂർ

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവ്വകലാശാല വിസി നിയമനം അനിശ്ചിതമായി നീളുന്നു. മെറിറ്റ് അട്ടിമറിച്ച് പട്ടികജാതികാരനെ തഴയാൻ സംസ്ഥാന സർക്കാർ നീക്കം നടത്തുന്നതായ് ആക്ഷേപം .
കാലിക്കറ്റിലെ വിസി നിയമന അംഗീകാരത്തിനായ് സെർച്ച് കമ്മറ്റി കഴിഞ്ഞ 18 ന് യോഗം ചേർന്നാണ് രണ്ട് പാനൽ ഗവർണ്ണർക്ക് സമർപ്പിച്ചത്. സെർച്ച് കമ്മറ്റിയംഗവും യു ജി സി പ്രതിനിധിയുമായ ജെ എൻ യു വൈസ് ചാൻസലർ പ്രൊഫ. എസ് ജഗദേഷ് കുമാർ ഒരു പാനലും
സെനറ്റ് പ്രതിനിധിയായ
ആസൂത്രണ കമ്മീഷൻ ഉപാധ്യക്ഷൻ
ഡോ. വി.കെ രാമചന്ദ്രൻ ,സംസ്ഥാന സർക്കാർ പ്രതിനിധിയും ചേർന്ന് മറ്റൊരു പാനലുമാണ് ഗവർണ്ണർക്ക് നൽകിയത് .ഇതിൽ ജെ എൻ യു വി സി നൽകിയ പാനലിലെ – സി ടി ആർ ഐ യിലെ ഡോ: സിഎ ജയപ്രകാശും, സംസ്ഥാന സർക്കാർ പ്രതിനിധികൾ ചേർന്ന് നൽകിയ എം ജി യൂണിവേഴ്സിറ്റിയിലെ ഡോ. കെ എം സീതിയുമാണ് ലിസ്റ്റിൽ മുൻഗണനയിൽ. എന്നാൽ ഉയർന്ന യോഗ്യത നോക്കി മെറിറ്റ് അടിസ്ഥാനത്തിൽ നിയമനത്തിന് മുന്തിയ പരിഗണന നൽകി നിയമിക്കേണ്ടത് ഡോ: ജയപ്രകാശിനെയാണ്.ഇതിനാൽ കേരളത്തിലെ സർവ്വകലാശാലകളു ടെ ചരിത്രത്തിൽ വിസിയാകുന്ന ആദ്യ പട്ടികജാതിക്കാരനുമാകുമിദ്ദേഹം.
സെർച്ച് കമ്മറ്റി നൽകിയ ലിസ്റ്റിൽ ഏറ്റവും കൂടുതൽ യോഗ്യതയും ഇദ്ദേഹത്തിനുണ്ട്. മെറിറ്റ് അടിസ്ഥാന ത്തിൽ മുന്തിയ പരിഗണന നൽകി നിയമനം നൽകേണ്ടിടത്ത് സർക്കാർ മെറിറ്റ് അട്ടിമറിച്ച് ഇഷ്ടക്കാരെ വിസി സ്ഥാനത്ത് പ്രതിഷ്ഠിക്കാനുള്ള നീക്കം നടക്കുന്നതായ് ആക്ഷേപമുണ്ട്. അതെ സമയം സർക്കാർ കൊണ്ടു വരാൻ ഉദ്ദേശിക്കുന്ന ഡോ: കെ എം സീതി എം ജി യൂണിവേഴ്സിറ്റിയിൽ നിന്ന്ഈ മാസം ( മെയ് – 2020 ) 31 ന് 60 വയസ്സ് പൂർത്തീകരിച്ച് റിട്ടയർമെൻ്റ് ചെയ്യാനിരിക്കുന്ന വ്യക്തിയാണ്. ഇദ്ദേഹത്തിന് ഈ മാസം 28ന് 60 വയസ്സ് പൂർത്തിയാകും. എന്നാൽ കാലിക്കറ്റ് സർവ്വകലാശാല ആക്ടും സ്റ്റാറ്റ്യൂട്ടിലും വിസി നിയമന വയസ്സ് പരിധി 60- ണെന്നിരിക്കെയാണ് ഇദ്ദേഹത്തിനെ വരുന്ന മെയ് 28 ന് മുമ്പ് നിയമിക്കാൻ സർക്കാർ തിടുക്കപ്പെടുന്നത്. ഉന്നത വിദ്യാഭ്യാസ മന്ത്രി സർക്കാറിൻ്റെ ഇംഗിതം സീതിക്ക് അനുകൂലമായി ഗവർണ്ണറെ അറിയിച്ചതായാണ് അറിവ്. എന്നാൽ മെറിറ്റ് അട്ടിമറിച്ച് വിസി നിയമനം നടത്താൻ ഗവർണ്ണർ തയ്യാറാകുമോ എന്നതാണ് ഉന്നത വൃത്തങ്ങൾ ഉറ്റുനോക്കുന്നത് .ഇതിനെ തുടർന്ന് കേന്ദ്ര സർക്കാറിൻ്റെ നിർദ്ദേശം അവഗണിക്കാതിരിക്കാനും അതോടപ്പം സംസ്ഥാന സർക്കാരിനെ പിണക്കാതെ നോക്കേണ്ടതിലും വിസി നിയമന കാര്യത്തിൽ ഗവർണ്ണർ അനിശ്ചിതത്വത്തിലാണെന്ന് സംശയമില്ല. മെറിറ്റ് അടിസ്ഥാന ത്തിൽ വിസി യെ നിയമിക്കണമെന്ന ഉറച്ച നിലപാടിലാണ് കേന്ദ്ര സർക്കാറിൻ്റെയും ബിജെപിയുടെയും നിലപാട് .ഇതിന് കേരളത്തിലെ ബി ജെ പി നേതാക്കാൾ ശക്തമായ സമ്മർദ്ദം കേന്ദ്രത്തിൽ ചെലുത്തി വരുന്നതായ് സൂചനയുണ്ട്. അതെ സമയം കാലാകാലളിൽ മാറി വരുന്ന സംസ്ഥാന സർക്കാറുകൾ രാഷ്ട്രീയ അതി പ്രസരം മൂലം മെറിറ്റ് അട്ടിമറിച്ച് കാലിക്കറ്റിൽ വി സി നിയമനം നടത്തുകയും തൻമൂലം സർവ്വകലാശാല പുരോഗതിക്ക് കോട്ടമുണ്ടാക്കിയെന്ന
ആക്ഷേപവും ഇതിന് പ്രേരകമായി ബിജെപി നേതാക്കൾ കാണുന്നു. അതെ സമയം വിസി നിയമനത്തിന് എല്ലാ യോഗ്യതയിലും മുൻപന്തിയി ലുള്ള നിയമന ലിസ്റ്റിലെ പട്ടികജാതി ക്കാരനെ തഴഞ്ഞാൽ അത് ഭാവിയിൽ സമൂഹത്തിൽ വലിയ ചർച്ചക്കും ആക്ഷേപത്തിനും ഇടയാക്കുമെന്ന് വിദഗ്ധാഭിപ്രായം.

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253