തീവണ്ടിയില്‍ 33 മലപ്പുറം സ്വദേശികള്‍ തിരിച്ചെത്തി

ബാംഗ്ലൂരില്‍ നിന്ന് പ്രത്യേക തീവണ്ടിയില്‍ 33 മലപ്പുറം സ്വദേശികള്‍ തിരിച്ചെത്തി
കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ബാംഗ്ലൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള പ്രത്യേക തീവണ്ടിയില്‍ മലപ്പുറം സ്വദേശികളായ 33 പേര് തിരിച്ചെത്തി. പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ എത്തിയ ഇവരില്‍ ഒരാളെ കോവിഡ് ലക്ഷണങ്ങളെ തുടര്‍ന്ന് പാലക്കാട് ജില്ലാ ആശുപത്രിയില്‍ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. പ്രത്യേക വാഹനങ്ങളില്‍ ജില്ലയിലെത്തിച്ച 32 പേര് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശപ്രകാരം വിവിധ കോവിഡ് കെയര്‍ സെന്ററുകളിലും വീടുകളിലുമായി പ്രത്യേക നിരീക്ഷണത്തിലാണ്.
Comments are closed.