1470-490

ജലാശയങ്ങളിൽ കുമിഞ്ഞ് കൂടിയ മണ്ണും മാലിന്യങ്ങളും എടുത്തു മാറ്റും

വേലായുധൻ പി മൂന്നിയൂർ

തേഞ്ഞിപ്പലം:വള്ളിക്കുന്ന് മണ്ഡലത്തിലെ പ്രധാന ജലാശയങ്ങളിൽ കുമിഞ്ഞ് കൂടിയ മണ്ണും മാലിദ്യങ്ങളും എടുത്തു മാറ്റും .
കടലുണ്ടിപുഴയിലെ മണ്ണട്ടാംപാറ അണകെട്ടിന് സമീപം, ഒലിപ്രംകടവ്,, പള്ളിക്കൽ പഞ്ചായത്തിലെ വലിയ തോട്,പുത്തൂർ തോട്, തേഞ്ഞിപ്പലം, പെരുവള്ളൂർ, മൂന്നിയൂർ ഗ്രാമപഞ്ചായത്തിലൂടെ കടന്ന് പോവുന്ന കിഴക്കൻ തോട്, പെരുവള്ളൂർ നടുതോട്, ഏനാ തോട്, വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിലെ കാക്കാതോട്, പുഞ്ചപ്പാടം തോട്, കോട്ടക്കടവ് മുതൽ കീഴയിൽ വരെയുള്ള ഭാഗം എന്നിവിടങ്ങളിലും ഗ്രാമ പഞ്ചായത്തുകളിലെ കൈതോടുകളിലും അടിഞ്ഞ് കൂടിയതും നീരൊഴുക്കിനെ തടയുന്നതുമായ മണ്ണും മാലിന്യങ്ങളും യുദ്ധ കാലാടിസ്ഥാനത്തിൽ എടുത്തു മാറ്റാൻ ധാരണയായതായി പി.അബ്ദുൽ ഹമീദ് എം എൽ എ വ്യക്തമാക്കി.

കൂടാതെ ഗ്രാമ പഞ്ചായത്തുകളെ കൊണ്ട് ചെയ്യാൻ കഴിയാത്ത പദ്ധതികൾ ഈ മാസം 26നകം ജില്ലാതല ദുരന്തനിവാരണ സമിതിയെ ഏൽപ്പിക്കും

. ആവശ്യമായ സാമ്പത്തിക സഹായത്തിന് സംസ്ഥാന ദുരന്ത നിവാരണ സമിതിക്ക് ജില്ലാ സമിതി ശിപാർശ ചെയ്യും.അതേസമയം കിഴക്കൻ തോട് ആഴം കൂട്ടി നവീകരിക്കാൻ മൂന്നിയൂർ, തേഞ്ഞിപ്പലം, പെരുവള്ളൂർ ഗ്രാമപഞ്ചായത്തുകൾ 10 ലക്ഷം രൂപ വീതം വകയിരുത്തും. പള്ളിക്കൽ ഗ്രാമ പഞ്ചായത്തിലെ വലിയ തോട്, പുത്തൂർ തോട് നവീകരിക്കാൻ 10 ലക്ഷം വകയിരുത്താൻ ഗ്രാമ പഞ്ചായത്തിനോട് യോഗം നിർദേശം നൽകി. എടുത്ത് മാറ്റുന്ന മാലിന്യവും മണ്ണും ഗ്രാമ പഞ്ചായത്തുകളുടെ സ്റ്റേഡിയം നവീകരണത്തിനും റോഡുകളുടെ നവീകരണത്തിനും ഉപയോഗിക്കും.
മാതാ പുഴ പാലം, തയ്യിലക്കടവ് പാലം, കാര്യാട്ട് കടവ് പാലം എന്നിവിടങ്ങളിൽ അടിഞ്ഞ ചെളിയും മാലിന്യവും എടുത്തു മാറ്റും,
അതേ സമയം മണ്ഡലത്തിലെ ജലാശങ്ങളിൽ കഴിഞ്ഞ കാല പ്രളയത്തിൽ ഒഴുകി വന്നടഞ്ഞ മാലിന്യങ്ങളും മറ്റും പൂർണ്ണമായും എടുത്തു മാറ്റിയില്ലെങ്കിൽ ജുലാശയങ്ങളിലെ നീരൊഴുക്ക് പൂർണ്ണമായും അടഞ്ഞു പോകും. അത് വരുന്ന കാലവർഷത്തിൽ വീണ്ടുമൊരു പ്രളയത്തെ നേരിടേണ്ടി വരുമെന്നും ചൂണ്ടി കാണിച്ചാണ് എം എൽ എ മണ്ഡലം തലത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റുമാരേയും സെക്രട്ടറിമാരേയും മറ്റു സമിതി അംഗങ്ങളേയും വിളിച്ചു ചേർത്തത്. ഇതു സംബന്ധിച്ചുള്ള
ജില്ലാ ദുരന്ത നിവാരണ സമിതിയുടെ നിർദേശങ്ങൾ നടപ്പിലാക്കുന്നതിൽ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിമാർ വീഴ്ച്ച കാണിച്ചതായും യോഗം വിലയിരുത്തി. സെക്രട്ടറിമാർ കൺവീ ണറായ സമിതി സമയബന്ധിതമായി വിളിച്ച് ചേർത്ത് പ്രൊപ്പോസൽ ജില്ലാ ദുരന്തനിവാരണ സമിതിക്ക് നൽകേണ്ടിയിരുന്നു.അത് സമർപ്പിച്ചിട്ടില്ല. മാത്രമല്ല ഇതു സംബന്ധിച്ചുള്ള ഉത്തരവുകൾ ജനപ്രതിനിധികളെ അറിയിച്ചതുമില്ലെന്നും ഗ്രാമ പഞ്ചായത്തു പ്രസിഡൻറുമാർ യോഗത്തിൽ കുറ്റപ്പെടുത്തി.
എന്നാൽ ചേലേമ്പ്ര പുല്ലിപ്പുഴയിലെ പുല്ലിക്കടവിലേയും മുനമ്പത്തു കടവിലേയും മണ്ണും മാലിന്യവും ഒഴുക്കിന് പ്രതികൂലമായി ബാധിക്കുന്നില്ലെന്നും സമിതി കണ്ടെത്തിയിട്ടുണ്ടെന്നുംആയതിനാൽ അത് എടുത്ത് മാറ്റേണ്ടതില്ലെന്നും ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. എന്നാൽ ഗ്രാമ പഞ്ചായത്ത് ജില്ലാ ദുരന്ത നിവാരണ സമിതിക്ക് നേരത്തെ നൽകിയ റിപ്പോർട്ടിൽ മേൽ സ്ഥലങ്ങളിൽ നിന്നും മണ്ണും മാലിന്യങ്ങളും നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടതിനാൽ സമിതി അംഗീകാരം നൽകിയിരുന്നു.
യോഗത്തിൽ തിരൂരങ്ങാടി
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.അബ്ദുൽ കലാം
ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റുമാരായ കുട്ടശേരി ഷരീഫ ,പി.കെ.റംല, സഫിയ റസാഖ്, വി എൻ ശോഭന, സി.രാജേഷ്, ജില്ലാ പഞ്ചായത്ത് മെമ്പർ ബക്കർ ചെർന്നൂർ, മൂന്നിയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എൻ.എം അൻവർ സാദത്ത്,സ്ഥിര സമിതി ചെയർമാൻമാരായ എം എ അസീസ്, സി.ശിവദാസൻ, ഇ.ദാസൻ, നിസാർ കുന്നുമ്മൽ, ഗ്രാമ പഞ്ചായത്ത് സെക്രട്ടറിമാരായ ബി.സന്തോഷ്, കെ.സുധീർ, പി.കെ രാജശേഖരൻ ,കെ.ഉണ്ണി,വൻകിട ജലസേചന വിഭാഗം അസിസ്റ്റൻറ് എഞ്ചിനിയർ ഒ.സുവീഷ്, ചെറുകിട ജലസേചന വിഭാഗം അസിസ്റ്റൻറ് എഞ്ചിനിയർമാരായ എ.ഡി ഷാഹുൽ ഹമീദ്, പി.റ്റി.അബ്ദു റഹ്മാൻ, തദ്ദേശ സ്വയംഭരണ വിഭാഗം അസിസ്റ്റൻറ് എഞ്ചിനിയർമാരായ എൻ.വി ബിപിൻ, ജോർജ് സകരിയ്യ, ഒ.സജ്ന, സോണി, വില്ലേജ് ഓഫീസർമാരായ വി.രാജീവ്, പി.കെ അജിത് കുമാർ, എ.ആബിദ, എ.സുബിൻ ജോർജ്, ഡി.ജെ അരുൺ, കെ.കെ സുധീഷ് ,കൃഷി ഓഫീസർമാരായ പി.ഷാജി, നീനു രവീന്ദ്രനാഥ്, എം.സി ധന്യ, കെ.പി.വിനോദ് കുമാർ, എൻ.എ ശശി, കെ.എസ് അമൃത
മറ്റു ജനപ്രതിനിധികൾ ഉദ്യോഗസ്ഥർ പങ്കെടുത്തു.

Comments are closed.

x

COVID-19

India
Confirmed: 44,268,381Deaths: 527,069