1470-490

ആലിക്കൽ കുളത്തിന്റെ തകർന്ന മതിൽ പുനർനിർമ്മാണം തുടങ്ങി

പുവ്വത്തൂർ കാടാന്തോട് റോഡിനു സമീപമുള്ള ആലിക്കൽ കുളത്തിന്റെ തകർന്ന മതിൽ പുനർനിർമ്മാണം തുടങ്ങി. പി.ഡബ്ല്യു.ഡി. റോഡിനോട് ചേർന്നുള്ള മതിൽ രണ്ടു വർഷം മുമ്പത്തെ കാലവർഷത്തിൽ തകരുകയായിരുന്നു. തുടർന്ന് മുരളി പെരുനെല്ലി എം.എൽ.എ. പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായും വകുപ്പ് ഉദ്യോഗസ്ഥരുമായും ബന്ധപ്പെട്ട് പന്ത്രണ്ട് ലക്ഷം രൂപയനുവദിക്കുകയുണ്ടായെങ്കിലും നടപടികൾ പൂർത്തികരിച്ച് പണിയാരംഭിക്കാൻ പ്രളയം മൂലം സാധിച്ചില്ല. ഇപ്പോൾ ധ്രുതഗതിയിൽ മതിൽ പണിയാരംഭിച്ചു. പതിനഞ്ച് ദിവസത്തിനുള്ളിൽ പ്രവൃത്തി തീർക്കാനാകുമെന്ന് സ്ഥലം സന്ദർശിച്ച എം.എൽ.എ. അറിയിച്ചു.

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253