1470-490

തൃശൂരിൽ പോസിറ്റീവ് കേസില്ല

തൃശൂർ ജില്ലയിൽ ശനിയാഴ്ച പോസിറ്റീവ് കേസില്ല;
8155 പേർ നിരീക്ഷണത്തിൽ
തൃശൂർ ജില്ലയിൽ മെയ് 23 ശനിയാഴ്ച കോവിഡ് 19 പോസിറ്റീവ് കേസ് റിപ്പോർട്ട് ചെയ്തില്ല. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ നിലവിൽ വീടുകളിൽ 8112 പേരും ആശുപത്രികളിൽ 43 പേരും ഉൾപ്പെടെ ആകെ 8155 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ശനിയാഴ്ച ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ആറ് പേരെ ഡിസ്ചാർജ് ചെയ്തു. എട്ട് പേരെ ആശുപത്രിയിൽ പുതുതായി പ്രവേശിപ്പിച്ചു.
മറ്റു സംസ്ഥാനങ്ങളിൽ നിന്നും പല വാഹനങ്ങളിലായി ജില്ലയിൽ പലയിടങ്ങളിലുമായി ഇറക്കി വിടുന്നതായി കണ്ടത്തിയ 103 പേരെ വീടുകളിൽ നിരീക്ഷണത്തിലേക്കും മൂന്ന് പേരെ കോവിഡ് നിരീക്ഷണകേന്ദ്രത്തിലേക്കും മാറ്റിയിട്ടുണ്ട്. ജില്ലയിലേക്ക് ഡൽഹിയിൽ നിന്നും വന്ന 117 ട്രെയിൻ യാത്രക്കാരെ രജിസ്റ്റർ ചെയ്ത് സ്‌ക്രീനിംഗ് നടത്തി അതാതു പ്രദേശങ്ങളിൽ നിരീക്ഷണത്തിലാക്കി.
ശനിയാഴ്ച 64 സാമ്പിളുകളാണ് പരിശോധനക്കയച്ചത്. ഇതുവരെ ആകെ 1770 സാമ്പിളുകളാണ് പരിശോധനക്ക് അയച്ചിട്ടുള്ളത്. ഇതിൽ 1635 സാമ്പിളുകളുടെ ഫലം വന്നിട്ടുണ്ട്. ഇനി 135 സാമ്പിളുകളുടെ ഫലം ലഭിക്കുവാനുണ്ട്. കോവിഡ് 19 രോഗപ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി സാമ്പിൾ പരിശോധന ഊർജ്ജിതപ്പെടുത്തുന്നതോടനുബന്ധിച്ച് സമൂഹത്തിന്റെ വിവിധ മേഖലയിലുള്ള 418 ആളുകളുടെ സാമ്പിളുകൾ ഇതുവരെ കൂടുതലായി പരിശോധനക്ക് അയച്ചിട്ടുണ്ട്. നിരീക്ഷണത്തിൽ ഉള്ളവരുടെ സാമ്പിളുകൾ പരിശോധിക്കുന്നത് കൂടാതെയാണിത്. ശനിയാഴ്ച 412 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലിലേക്ക് വന്നിട്ടുള്ളത്. 149 പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴി കൗൺസിലിംഗ് നൽകി.
ശക്തൻ പച്ചക്കറി മാർക്കറ്റിൽ ചരക്ക് വാഹനങ്ങളിൽ എത്തിയ ലോറി ഡ്രൈവർമാരും, ചുമട്ട് തൊഴിലാളികളും അടക്കം 1410 പേരെയും ,മത്സ്യ മാർക്കറ്റിൽ എത്തിയ 1069 പേരെയും ബസ്സ് സ്റ്റാൻഡിലെ പഴം മാർക്കറ്റിൽ എത്തിയ 156 പേരെയും ശനിയാഴ്ച സ്‌ക്രീൻ ചെയ്തിട്ടുണ്ട്.
ഡെങ്കിപ്പനി തടയുന്നതിനുള്ള പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മാള മേഖലയിൽ ഉറവിട നശീകരണ പ്രവർത്തനങ്ങൾ ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റിന്റെ നേതൃത്വത്തിൽ നടപ്പിലാക്കി. നാട്ടിലേക്കു തിരിച്ചെത്തിയ പ്രവാസികകൾക്കും അന്യ സംസ്ഥാനത്തിൽ നിന്നുമുള്ള മലയാളികൾക്കും അതിർത്തി പ്രദേശങ്ങളിലെ ചെക്ക്പോസ്റ്റുകളിൽ ആരോഗ്യപ്രവർത്തകർ മുഖേന സ്‌ക്രീനിങ്ങും നിരീക്ഷണത്തിൽ കഴിയുമ്പോൾ പാലിക്കേണ്ട നിർദേശങ്ങളടങ്ങിയ ബോധവത്കരണകിറ്റും നൽകുന്നുണ്ട്

Comments are closed.

x

COVID-19

India
Confirmed: 44,277,711Deaths: 527,098