1470-490

എസ്.എസ്.എൽ.സി., പ്ലസ്ടു പരീക്ഷ: അവലോകന യോഗം.

എസ്.എസ്.എൽ.സി., പ്ലസ്ടു പരീക്ഷകൾ മെയ് 26 ന് ആരംഭിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ചൂണ്ടൽ പഞ്ചായത്തിലെ വിദ്യാലയങ്ങളിൽ അവലോകന യോഗങ്ങൾക്ക് തുടക്കമായി. ചൂണ്ടൽ ലേഡി ഇമ്മാക്കുലേറ്റ് ഗേൾസ് ഹൈസ്കൂളിൽ നടന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡണ്ട് കെ.എസ്. കരീം അധ്യക്ഷനായി. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിദ്യാലയത്തിൽ പാലിക്കേണ്ട കാര്യങ്ങളെ കുറിച്ച് യോഗം ചർച്ച ചെയ്തു. വിദ്യാലയം അണുവിമുക്തമാക്കുന്നതിനും, പരീക്ഷകൾക്ക് വിദ്യാലയത്തിൽ എത്തുന്നതിന് വിദ്യാർത്ഥികൾക്ക് വാഹന സൗകര്യം ഏർപ്പെടുത്തുന്നതിനും യോഗത്തിൽ തീരുമാനമെടുത്തു. പുതിയ അദ്ധ്യായന വർഷത്തിൽ അക്കാദമിക പ്രവർത്തനങ്ങൾ നടത്തുന്നതിന് ടി.വി., സ്മാർട്ട് ഫോൺ തുടങ്ങിയ സൗകര്യങ്ങളുടെ ലഭ്യത യോഗം ഉറപ്പു വരുത്തി. അധ്യാകരുടെ വാട്ടസ്പ്പ് കൂട്ടായ്മയിലൂടെയാണ് പഠനം നടത്തുക. സാനിറ്റെ സർ ലഭ്യതയും ഉറപ്പ് വരുത്തും. വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ ടി.എ.മുഹമ്മദ് ഷാഫി, വാർഡ് മെമ്പർ എം.കെ.ആന്റണി, പ്രധാന അധ്യാപിക സിസ്റ്റർ റോസ് മരിയ, ബി.ആർ സി. കോർഡിനേറ്റർ പി.കെ.അബൂബക്കർ, അധ്യാപക-രക്ഷകർത്തൃ പ്രതിനിധികൾ, തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു. മറ്റു വിദ്യാലയങ്ങളിലും പഞ്ചായത്തിന്റെ നേതൃത്വത്തിൽ യോഗം ചേർന്ന് സ്ഥിതിഗതികൾ,  വിലയിരുത്തും.

Comments are closed.

x

COVID-19

India
Confirmed: 44,268,381Deaths: 527,069