1470-490

കാലവർഷ മുന്നൊരുക്കം: മാലിന്യങ്ങൾ നീക്കം ചെയ്തു

20 വർഷത്തിന് ശേഷം നവീകരിച്ച വാണിവിലാസം ന്യൂസി ബേക്കറി തോട്

കാലവർഷ മുന്നൊരുക്കത്തിന്റെ ഭാഗമായി
മാലിന്യങ്ങൾ നീക്കം ചെയ്തു

തൃശൂർ: കാലവർഷമുന്നൊരുക്കത്തിന്റെ ഭാഗമായി രണ്ട് പതിറ്റാണ്ട് കാലമായി മാലിന്യങ്ങൾ അടിഞ്ഞുകിടന്നിരുന്ന മുല്ലശ്ശേരി പഞ്ചായത്തിലെ വാണിവിലാസം ന്യൂസി ബേക്കറി തോട് നവീകരിച്ചു. കാലവർഷ മുന്നൊരുക്കത്തിന്റെ ഭാഗമായി പ്രളയക്കെടുതി ഒഴിവാക്കാൻ മുല്ലശ്ശേരി പഞ്ചായത്ത് നടത്തുന്ന നടപടികളുടെ ഭാഗമായാണ് തോട്ടിലും കൾവർട്ടിനടിയിലും അടിഞ്ഞുകൂടിയ മാലിന്യങ്ങളും മറ്റ് അവിശിഷ്ടങ്ങളും നീക്കം ചെയ്ത് നവീകരിച്ചത്. ഒരു കിലോമീറ്ററോളം നീളത്തിലായിരുന്നു തോട്ടിൽ മണ്ണും മരങ്ങളും മാലിന്യങ്ങളും അടിഞ്ഞുകിടന്നിരുന്നത്. എലവത്തൂർ കാരക്ക തോട്ടിലെ കുളവാഴ നീക്കി നിരാഴുക്ക് സുഗമമാക്കിയിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് എ പി ബെന്നി, വൈസ് പ്രസിഡന്റ് ശ്രീദേവി ജയരാജൻ, സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർപേഴ്സൻമാരായ സീമ ഉണ്ണികൃഷ്ണൻ, മിനി മോഹൻദാസ്, ഇന്ദുലേഖ ബാജി എന്നിവർ നേതൃത്വം നൽകി.

Comments are closed.

x

COVID-19

India
Confirmed: 44,268,381Deaths: 527,069