ആയുർവേദ ആശുപത്രിക്ക് പ്രതിരോധ ഉപകരണങ്ങൾ നൽകി

കോഴിക്കോട് : ലോക്ക് ഡൗൺ ഇളവിനെ തുടർന്ന് സജീവമായ ജില്ലാ ‘ആയുർവേദ ആശുപത്രിയിലേക്ക് കേരള എൻ.ജി. ഒ അസോസിയേഷൻ ഏർപ്പെടുത്തിയ കോവിഡ്- 19 പ്രതിരോധ ഉപകരണങ്ങൾ കെ.മുരളീധരൻ എം.പി. മെഡിക്കൽ ഓഫീസർ ഡോ.വി.ജീനക്ക് കൈമാറി. നിത്യേന ഇരുനൂറോളം ആളുകൾ എത്തിച്ചേരുന്ന ജില്ലാ ആയുർവേദ ആശുപത്രിയിലേക്ക് കോഴിക്കോട് ജില്ല സ്റ്റേറ്റ് ഗവ: എംച്ചോയീസ് വെൽഫെയർ കോഓപറേറ്റീവ് സൊസൈറ്റിയുമായി സഹകരിച്ചാണ് തെർമൽ സ്കാനർ ,ഹാന്റ് വാഷ്, സാനിറ്റൈസർ ,ത്രീ ലെയർ മാസ്ക്കുകൾ, ഗ്ലൗസുകൾ ഉൾപ്പെടെയുള്ള പ്രതിരോധ ഉപകരണങ്ങൾ വിതരണം ചെയ്തത്. കെ.പി.സി.സി ജനറൽ സെക്രട്ടറി കെ. പ്രവീൺകുമാർ, എൻ.ജി.ഒ. അസോസിയേഷൻ ജില്ല പ്രസി സണ്ട് കെ.പ്രദീപൻ, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ എം.ടി.മധു, കെ.വിനോദ് കുമാർ, ജില്ല സെക്രട്ടറി പ്രേംനാഥ് മംഗലശ്ശേരി, ജില്ല ട്രഷറർ കെ.കെ.പ്രമോദ് കുമാർ നേതാക്കളായ സി.കെ.പ്രകാശൻ, മുരളീധരൻ കന്മന, എൻ.പി.രഞ്ജിത്ത് തുടങ്ങിയവർ സംബന്ധിച്ചു.
Comments are closed.