1470-490

ഓൺലൈൻ പഠനത്തിന് ഒല്ലൂർ സജ്ജം

ഓൺലൈൻ പഠനത്തിന് ഒല്ലൂർ മണ്ഡലം
സജ്ജം – ഗവ ചീഫ് വിപ്പ് കെ രാജൻ

ജൂൺ ഒന്നുമുതൽ അധ്യയനവർഷം ഓൺലൈനായി ആരംഭിക്കുമ്പോൾ ഓൺലൈൻ പഠനത്തിന് ഒല്ലൂർ മണ്ഡലം സജ്ജമാണെന്ന് ഗവ. ചീഫ് വിപ്പ് കെ രാജൻ. മുഴുവൻ വിദ്യാർത്ഥികൾക്കും പഠനാവസരം ഒരുക്കാൻ ആദ്യഘട്ടത്തിൽ തന്നെ ടെലിവിഷൻ, മൊബൈൽ, കമ്പ്യൂട്ടർ, ടാബ്‌ലറ്റ് തുടങ്ങിയ സൗകര്യങ്ങൾ ഒന്നുമില്ലാത്ത വിദ്യാർത്ഥികളുടെ കണക്ക് ബിആർസി, യുആർസി സംവിധാനത്തിലൂടെ ശേഖരിച്ചു. ആദ്യ ഘട്ടത്തിൽ 532 വിദ്യാർഥികൾക്ക് ഇത്തരത്തിൽ ഒരു സൗകര്യവും ഇല്ലെന്ന് കണ്ടെത്തിയിരുന്നു. വിശദമായ പരിശോധനയിൽ ഈ കണക്ക് കുറഞ്ഞു.
ഒരു സൗകര്യവും ഇല്ലാത്ത വിദ്യാർത്ഥികൾക്കായി അഞ്ച് കാര്യങ്ങളാണ് ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്. ഓൺലൈൻ സൗകര്യങ്ങളില്ലാത്ത കുട്ടികൾക്കായി അതത് സ്‌കൂളിലെ അധ്യാപകർ നേരിട്ടെത്തി ആവശ്യമുള്ള സൗകര്യങ്ങൾ ചെയ്തു കൊടുക്കും. പൂർണമായും സുരക്ഷിതമായി അയൽവീടുകളിൽ ഓൺലൈൻ പഠനത്തിന് സൗകര്യമൊരുക്കും. അംഗപരിമിതരായവർക്ക് അവരുടെ വീട്ടിൽ തന്നെ സൗകര്യങ്ങൾ ഒരുക്കി നൽകും. കുട്ടികൾ ഒരുമിച്ചുള്ള കേന്ദ്രങ്ങളിൽ ഒരേ സമയം അഞ്ചിൽ കൂടാതെ പേർ ഇരിക്കുന്ന വിധത്തിൽ ഓൺലൈൻ ക്ലാസുകൾ ഉപയോഗപ്പെടുത്താനായി വായനശാല, ക്ലബുകൾ, അങ്കണവാടികൾ എന്നിവിടങ്ങളിൽ സൗകര്യം ഒരുക്കും. പൊതുജനങ്ങളുടെ സഹായം ഉപയോഗിക്കും.

പഠനം ആരംഭിക്കുന്നതിന് മുൻപ് എല്ലാ വിദ്യാർത്ഥികൾക്കും വിക്ടേഴ്സ് ചാനൽ കാണുന്നതിന് ആവശ്യമായ കാര്യങ്ങൾ ഉറപ്പ് വരുത്തും. പ്രാദേശിക കേബിൾ ഓപ്പറേറ്റർമാരോട് വിക്ടേഴ്സ് ചാനൽ നെറ്റ്വർക്കിൽ ഉൾപ്പെടുത്തുന്നതിനെ സംബന്ധിച്ച് സംസാരിച്ചിരുന്നുവെന്ന് ചീഫ് വിപ്പ് അറിയിച്ചു. പുത്തൂർ, നടത്തറ, മാടക്കത്തറ, പാലിശ്ശേരി, കോർപ്പറേഷൻ എന്നിവിടങ്ങളിൽ യോഗങ്ങൾ പൂർത്തിയായതായും വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി രവീന്ദ്രനാഥിന്റെ നിർദ്ദേശ പ്രകാരമാണ് പ്രവർത്തനങ്ങൾ കൃത്യതയോടെ മുന്നോട്ടു പോകുന്നതെന്നും ചീഫ് വിപ്പ് അറിയിച്ചു.

Comments are closed.

x

COVID-19

India
Confirmed: 44,268,381Deaths: 527,069