1470-490

ന്യൂസ് പേപ്പർ ഉപയോഗിച്ച് സ്വന്തമായി ഒരു പള്ളി …

പാവറട്ടി കോവിഡ് 19 കാലഘട്ടത്തിൽ വിരസത മാറുന്നതിനു വേണ്ടി ന്യൂസ് പേപ്പർ ഉപയോഗിച്ച് സ്വന്തമായി ഒരു പള്ളി നിർമ്മിച് ഒരു കുടുംബം ശ്രദ്ധയാകർഷിക്കുന്നു ചിറ്റാട്ടുകര ജനശക്തി റോഡിൽ താമസിക്കുന്നകുറ്റിക്കാട് ജാൻസനും കുടുംബമാണ് 12 കിലോയിലധികം പേപ്പർ ഉപയോഗിച്ച് ഇടവക പള്ളിയായ ചിറ്റാട്ടുകര സെബാസ്റ്റ്യൻ ദേവാലയത്തിന്റെ മാതൃകാ പണികഴിപ്പിച്ചത് ദേവാലയങ്ങളിൽ പോകാൻ കഴിയാതെ വന്ന സാഹചര്യത്തിൽ ഉടലെടുത്ത ആശയമാണ് വീടിനുള്ളിൽ ദേവാലയം പണികഴിപ്പിക്കാൻ ഉണ്ടായ കാരണം. 5 അടി നീളവും 5 അടി വീതിയും മൂന്നര അടി ഉയരവും ഉണ്ട് ന്യൂസ് പേപ്പർ ചുരുളുകളായി ചുരുട്ടി പശ ഉപയോഗിച്ച് പൊട്ടിച്ചാണ് നിർമ്മിച്ചിരിക്കുന്നത് നാലായിരത്തിലധികം ചുരുളുകൾ വേണ്ടിവന്നു ദേവാലയം പണി കഴിക്കുന്നതിന് ചിറ്റാട്ടുകര സെൻറ് സെബാസ്റ്റ്യൻ കോൺവെൻറ് സ്കൂളിലെ അധ്യാപിക ജിജിനയും മക്കളായ അലൻ, ആത്മീയ പിതാവ് തോമസ് മാതാവ് ലില്ലി എന്നിവരും ജാൻസനെ സഹായിക്കാൻ ഉണ്ടായിരുന്നു ചിറ്റാട്ടുകര സെബാസ്റ്റ്യൻ ദേവാലയത്തിലെ സുവർണ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് മാതൃക ദേവാലയം പള്ളിയിൽ സമർപ്പിക്കാനാണ് ജോൺസനും കുടുംബവും ഉദ്ദേശിക്കുന്നത്

Comments are closed.