1470-490

എംപിമാരുടെ യോഗം: മുരളിയ്ക്കും യുഡിഎഫിനും രണ്ടു നയം

കൊവിഡുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി സംസ്ഥാനത്തെ എംപിമാരുടേയും എംഎൽഎമാരുടേയും യോഗം വിളിച്ചു. ചൊവ്വാഴ്ച രാവിലെ പത്തരക്കാണ് വീഡിയോ കോൺഫ്രൻസ്. യോഗത്തിൽ പങ്കെടുക്കുന്നതിനെ ചൊല്ലി യുഡിഎഫിൽ ഭിന്നത. യോഗത്തിൽ പങ്കെടുക്കില്ലെന്ന് കെ മുരളീധരനും മുന്നണിയുടെ ജനപ്രതിനിധികൾ പങ്കെടുക്കുമെന്ന് യുഡിഎഫ് നേതൃത്വവും വ്യക്തമാക്കി.

കൊവിഡുമായി ബന്ധപ്പെട്ട് സർവകക്ഷി യോഗം വിളിക്കണമെന്നായിരുന്നു പ്രതിപക്ഷാവശ്യം. എംപിമാരുടേയും എംഎൽഎമാരുടേയും യോഗമാണ് മുഖ്യമന്ത്രി വിളിച്ചത്. ജില്ലാ കളക്ടറേറ്റുകളിലെത്തിയാണ് ജനപ്രതിനിധികൾ വീഡിയോ കോൺഫ്രൻസിൽ പങ്കെടുക്കേണ്ടത്.

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253