1470-490

ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി വ്യാപാരി…

മുഖ്യമന്ത്രിയുടെ ദുരുന്താശ്വസ നിധിയിലേക്ക് സംഭാവന നൽകി മറ്റത്തെ വ്യാപാരി. ആളൂർ തിരുവത്ര റോഡിലെ വീട്ടിൽ പലച്ചരക്ക് കച്ചവടം നടത്തുന്ന കാക്കശ്ശേരി  അന്തോണിയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്പതിനായിരം രൂപ സംഭാവന ചെയ്തത്. ശനിയാഴ്ച്ച രാവിലെ അന്തോണിയുടെ വീട്ടിലെത്തിയ മുരളി പെരുനെല്ലി എം.എൽ.എ തുക ഏറ്റുവാങ്ങി. കണ്ടാണശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. പ്രമോദ്,വാർഡ് മെമ്പർ അഡ്വ.പി.വിനിവാസ്, സിപി.ഐ.എം മറ്റം ലോക്കൽ കമ്മിറ്റി അംഗം റെൻസൻ ഇമ്മട്ടി, തിരുവത്ര ബ്രാഞ്ച് സെക്രട്ടറി ശാലിനി ഷാജു എന്നിവർ സംബന്ധിച്ചു.

Comments are closed.