1470-490

സുഹൃദ് സൽക്കാരച്ചെലവിനുള്ള പണം മാനസികാരോഗ്യ കേന്ദ്രത്തിന് നൽകി

റിട്ട. ഫാർമസിസ്റ്റ് സി. രാഘവൻ അഭയം അധികൃതർക്ക് പണം കൈമാറുന്നു

കെ.പത്മകുമാർ കൊയിലാണ്ടി

സുഹൃദ് സൽക്കാരച്ചെലവിനുള്ള പണം മാനസികാരോഗ്യ കേന്ദ്രത്തിന് സംഭാവന നൽകി മാതൃകയായി

കൊയിലാണ്ടി: വിരമിക്കൽ ചടങ്ങിലെ സുഹൃദ് സൽക്കാരം ഒഴിവാക്കി ആ പണം മാനസിക വെല്ലുലുവിളികൾ നേരിടുന്ന കുട്ടികളുടെ പരിചരണ കേന്ദ്രത്തിന് നൽകി ആയുർവ്വേദ വകുപ്പിലെ സീനിയർ ഫാർമസിസ്റ്റ് വേറിട്ട മാതൃകയായി.ദീർഘകാല സേവനത്തിന് ശേഷം ഈ മാസം 31 ന് സർവ്വീസിൽ നിന്നും വിരമിക്കുന്ന അരിക്കുളം സ്വദേശി സി.രാഘവനാണ് ചേമഞ്ചേരി അഭയം റസിഡൻഷ്യൽ കെയർ ഹോമിലേക്ക് സുഹൃത് സൽക്കാരത്തിനായി നീക്കി വെച്ച അമ്പതിനായിരം രൂപ സംഭാവന നൽകിയത്. വിവാഹം ,ഗൂഹപ്രവേശം തുടങ്ങി ഏത് ചടങ്ങുകൾക്ക് രാഘവനെ ക്ഷണിച്ചാൽ ഫലവൃക്ഷതൈ സമ്മാനം നൽകുന്ന പതിവ് വർഷങ്ങളായി ഇദ്ദേഹം തുടർന്ന് വരുന്നു.തന്റെ അമ്മയുടെ ഓർമ്മദിനമായ മെയ് 19ന് രാഘവനും സഹോദരനും സുഹൃത്തും അഭയം റസിഡൻഷ്യൽ കെയർ ഹോമിൽ എത്തി ലളിതമായ ചടങ്ങിൽ വെച്ച് 50,000 രൂപ അഭയം ഭാരവാഹികൾക്ക് കൈമാറി. അറിയപ്പെടുന്ന പ്രകൃതി സ്നേഹിയും പ്രഭാഷകനുമാണ് രാഘവൻ.ഭാര്യ സുവർണ്ണാഭട്ടും ആയുർവ്വേദ ഫാർമസിസ്റ്റാണ്.
അഭയത്തിൽ നടന്ന ചടങ്ങിൽ പ്രസിഡണ്ട് കെ. ഭാസ്കരൻ മാസ്റ്റർ അധ്യക്ഷനായി.ജന:സിക്രട്ടറി എം.സി മമ്മദ് കോയ
അഡ്മിനിസ്ട്രഷൻ സിക്രട്ടറി മാടഞ്ചേരി സത്യനാഥൻ, ക്ലാസ്സ് സി’ക്രട്ടറി ടി രാധാകൃഷ്ണൻ ,
പ്രോജക്ട് സിക്രട്ടറി മുസ്തഫ ഒലീവ്, അൻസാർ അരിക്കുളം തുടങ്ങിയവർ ചടങ്ങിൽ സംബന്ധിിച്ചു.

Comments are closed.

x

COVID-19

India
Confirmed: 44,206,996Deaths: 526,879