1470-490

അതിഥി തൊഴിലാളികൾ യാത്ര തിരിച്ചു

ഉത്തരാഖണ്ഡ്, മണിപ്പൂർ, സിക്കിം അതിഥി തൊഴിലാളികൾ യാത്ര തിരിച്ചു
തൃശൂർ; ഉത്തരാഖണ്ഡ്, മണിപ്പൂർ, സിക്കിം എന്നിവിടങ്ങളിലേക്ക് മടങ്ങുന്ന അതിഥി തൊഴിലാളികളെ തൃശൂർ കളക്ടറേറ്റിൽ നിന്നും യാത്രയാക്കി. ശനിയാഴച് വൈകീട്ട് ആറ് മണിയോടെ 140 അതിഥി തൊഴിലാളികൾ നാല് കെ എസ് ആർ ടി സി ബസുകളിലായാണ് എറണാകുളം റയിൽവേ സ്റ്റേഷനിലേക്ക് തിരിച്ചത്. റെയിൽവേ ഒരുക്കിയ സ്പെഷ്യൽ ട്രെയിൻ വഴിയാണ് മടക്കയാത്ര. ഉത്തരാഖണ്ഡ്, മണിപ്പൂർ, സിക്കിം, മിസോറാം സ്വദേശികളാണ് മടങ്ങുന്നവർ.
ശനിയാഴ്ച രാത്രി (23 മെയ്) 11.45 ന് എറണാകുളം റെയിൽവേ സ്റ്റേഷനിൽ നിന്നാണ് മണിപ്പൂരിലേക്ക് ട്രെയിൻ. ഉത്തരാഖണ്ഡ്, മണിപ്പൂർ, സിക്കിം എന്നിവിടങ്ങളിലേക്ക് എറണാകുളം റെയിൽവേ സ്റ്റേഷനിൽ നിന്ന് ഞായർ പുലർച്ചെ (24 മെയ്) 12.15നാണ് ട്രെയിൻ. ഉത്തരാഖണ്ഡിലേക്ക് 95 പേരും മണിപ്പൂരിലേക്ക് 43 പേരും സിക്കിമിലേക്കും മിസോറാമിലേക്കും ഓരോരുത്തർ വീതവുമാണ് തിരികെ പോകുന്നത്. ഉത്തരാഖണ്ഡ്, മണിപ്പൂർ, സിക്കിം എന്നിവിടങ്ങളിലേക്കുളള ടിക്കറ്റ് അതാത് സംസ്ഥാനങ്ങളും മിസോറാമിലേക്ക് മിസോ പാസഞ്ചേഴ്‌സ് അസോസിയേഷനുമാണ് എടുത്തുനൽകിയത്. പോലീസ്, ലേബർ ഡിപ്പാർട്മെന്റിലെ ഉദ്യോഗസ്ഥർ എന്നിവർക്കൊപ്പം ഒരു ആംബുലൻസിന്റെ സേവനവും ഇവർക്കായി ഒരുക്കിയിരുന്നു.  

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253