മേയറും കലക്ടറും രണ്ടു തട്ടിൽ

തിരുവനന്തപുരം നഗരത്തിൽ ഇന്നലെയുണ്ടായ വെള്ളക്കെട്ടിനെ ചൊല്ലി മേയറും സർക്കാരും ഇരു ചേരിയിൽ. മുന്നറിയിപ്പില്ലാതെ അരുവിക്കര ഡാം തുറന്നതാണ് വെള്ളക്കെട്ടിന് കാരണമെന്ന് മേയർ കെ ശ്രീകുമാർ ആരോപിച്ചു. മേയറുടെ വാദത്തെ മന്ത്രി കടകംപള്ളി സുരേന്ദ്രനും, ജില്ലാ കളക്ടർ കെ ഗോപാലകൃഷ്ണനും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും തള്ളി.
കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയ്ക്ക് ശേഷം നഗരത്തിൽ നിരവധിയിടങ്ങളിലാണ് വെള്ളക്കെട്ടുണ്ടായത്. നൂറോളം വീടുകളിലും വെള്ളം കയറി. വെള്ളക്കെട്ടിന് പ്രധാന കാരണം മുന്നറിയിപ്പില്ലാതെ ഡാം തുറന്ന് വിട്ടതാണെന്നാണ് മേയർ കെ ശ്രീകുമാറിന്റെ ആരോപണം.
എന്നാൽ മേയറുടെ വാദത്തെ തള്ളി മന്ത്രി കടകംപള്ളി സുരേന്ദ്രനും ജില്ലാ കളക്ടർ കെ ഗോപാലകൃഷണനും, ദുരന്ത നിവാരണ അതോറിറ്റി സെക്രട്ടറി ശേഖർ ലൂക്കോസ് കുര്യക്കോസും രംഗത്തെത്തി. മേയറുടെ പ്രതികരണം സിപിഐഎം നേതൃത്വത്തെ ഞെട്ടിച്ചിട്ടുണ്ട്. കളക്ടറുടെ വീഴ്ച പാർട്ടി നേതൃത്വത്തിന് അറിയാമെന്നാണ് മേയർ പക്ഷക്കാരുടെ വാദം.
Comments are closed.