1470-490

പരീക്ഷാ നടത്തിപ്പ് – ചേലേമ്പ്രയിൽ യോഗം ചേർന്നു .

പരീക്ഷാ നടത്തിപ്പ് – ചേലേമ്പ്രയിൽ എൻ എൻ എം എച്ച് എസിൽ യോഗം ചേർന്നു .

വേലായുധൻ പി മൂന്നിയൂർ

തേഞ്ഞിപ്പലം: പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് ചേലേമ്പ്ര എൻ എൻ എം എച്ച് എസ് എസിൽ ആസൂത്രണ യോഗം നടന്നു .
ചേലേമ്പ്ര ഗ്രാമപഞ്ചായത്തിലെ ഏക ഹയർ സെക്കണ്ടറി സ്കൂളായ നാരായണൻ നായർ മെമ്മോറിയൽ ഹയർ സെക്കണ്ടറി സുകുളിൽ 26 മുതൽ തുടങ്ങാനിരിക്കുന്ന എസ്. എസ്. എൽ. സി. , പ്ലസ് ടു പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ടായിരുന്നു യോഗം.

കോവിഡ് 19- ൻ്റെ പശ്ചാത്തലത്തിൽ സുരക്ഷാ മാനദണ്ഡങ്ങളോടെ കാര്യക്ഷമമായി നടത്തുന്നതിനായി ഗ്രാമപഞ്ചായത്തിൻ്റെ നേത്യത്വത്തിൽ സ്കൂളിൽ നടന്ന ആസൂത്രണ യോഗത്തിൽ ഗ്രാമപഞ്ചായത്ത്, റവന്യൂ വകുപ്പ് , ആരോഗ്യ വകുപ്പ് , പോലീസ് , സ്കൂൾ അധികൃതർ എന്നിവർ സംയുക്തമായി പരീക്ഷാ നടത്തിപ്പിനായി പദ്ധതി തയ്യാറാക്കി.

വിദ്യാർത്ഥികളുടെ യാത്രാ സൗകര്യത്തിനായി സ്കൂൾ ബസ്സുകൾക്ക് പുറമെ ദേവകി അമ്മ കോളേജുകളുടെ ബസ്സുകൾ മാനേജ്മെൻ്റ് വിട്ടു നൽകിയിട്ടുണ്ട്. കൂടാതെ സ്കൂൾ റൂട്ടിൽ സർവ്വീസ് നടത്തുന്ന സ്വകാര്യ ബസ്സുകളുടെ സേവനവും ലഭ്യമാക്കാൻ ശ്രമിക്കും. പരീക്ഷക്കായി വരുന്ന വിദ്യാർത്ഥികളുടെ താപനില നോൺ ടച്ചബൾ തെർമോ മീറ്ററുകളുടെ സഹായത്തോടെ പരിശോധിക്കുന്നതിനും, വിദ്യാർത്ഥികൾ സാമൂഹ്യ അകലം പാലിക്കുന്നതും, മാസ് ക് ധരിക്കുന്നതും ഉറപ്പ് വരുത്തും . സ്കൂളിലെത്തുന്നവർക്ക് കൈകൾ കഴുകുന്നതിനും കൈകൾ അണുവിമുക്തമാക്കുന്നതിനുമായ സൗകര്യങ്ങളും, സ്കൂൾ ക്ലാസ് മുറികളും പരിസരവും അണുവിമുക്തമാക്കിയതും യോഗം വിലയിരുത്തി. ഹോം കോറൻ്റയിനിലുള്ള വിദ്യാർത്ഥികൾ ആരെങ്കിലും വരുന്നുണ്ടെങ്കിലും, കണ്ടയിൻമെൻ്റ് സോണുകളിൽ നിന്നും ഏതെങ്കിലും വിദ്യാർത്ഥികൾ വരുന്നുണ്ടെങ്കിലും, പരിശോധനയിൽ ആരോഗ്യ പ്രശ്നങ്ങൾ കാണുകയാണെങ്കിൽ അത്തരം വിദ്യാർത്ഥികളെയും പ്രത്യേകമായി പരീക്ഷ എഴുതിക്കാനും വേണ്ട സജ്ജീകരണങ്ങൾ ഒരുക്കും. വിദ്യാർതികൾക്കും രക്ഷിതാക്കൾക്കും ആശങ്കയില്ലാതെ പരീക്ഷ നടത്തുന്നതിനാവശ്യമായ എല്ലാ നടപടികളും സ്കൂളിൽ ഒരുക്കുവാനും യോഗം പദ്ധതി തയ്യാറാക്കി.
പരീക്ഷ സുഗമമായി നടത്തുന്നതിനായി എല്ലാവരുടെയും സഹായ സഹകരണങ്ങൾ ഉണ്ടാവണമെന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അഭ്യർത്ഥിച്ചു.

ചേലേമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി. രാജേഷ്, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ സി. ശിവദാസൻ, ഗ്രാമ പഞ്ചായത്ത് മെമ്പർ എം. ബേബി, വില്ലേജ് ഓഫീസർ അരുൺ ബി. ജെ, തേഞ്ഞിപ്പലം എസ്. ഐ. ബാബുരാജ്, എ എസ് ഐ. ദിനേശൻ എം. എം , ചേലേമ്പ്ര കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ മേനക വാസുദേവ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ വിനോദ് , സ്കൂൾ മാനേജരുടെ പ്രതിനിധി എം. നാരായണൻ, പ്രിൻസിപ്പാൾ പി. മനോജ് കുമാർ, ഹെഡ്മിസ്ട്രസ് ആർ.പി. ബിന്ദു, പി.ടി.എ പ്രസിഡണ്ട് പി.രത്ത് ജിത്ത്, സ്കൂൾ വികസന സമിതി ചെയർമാൻ ഉണ്ണി പിള്ളാട്ട് തുടങ്ങിയവർ പങ്കെടുത്തു.

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689