അവിശ്വാസ പ്രമേയ ചർച്ച 29ന്.

കുന്നംകുളം: നഗരസഭാ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഗീതാ ശശിക്കെതിരെ കോൺഗ്രസ് അംഗങ്ങൾ കൊണ്ടുവന്ന അവിശ്വാസ പ്രമേയം ഈ മാസം 29ന് ചർച്ച ചെയ്യും. ബിജെപി അംഗമായ ഗീത ശശിക്കെതിരെ കോൺഗ്രസ് അംഗങ്ങളായ ഷാജി ആലിക്കൽ, ബീന ലിബ്നി എന്നിവരാണ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയിട്ടുള്ളത്. സ്റ്റാൻഡിങ് കമ്മിറ്റിയിൽ ഗീത ശശിയെ കൂടാതെ ബിജെപിക്ക് രണ്ടും കോൺഗ്രസിനെ രണ്ടും സിപിഎമ്മിന് ഒന്നു വീതമാണ് അംഗങ്ങളുള്ളത്. ഗീത ശശിയുടെ മുറിയിൽ കോൺഗ്രസ് അംഗങ്ങൾ യോഗം ചേർന്നുവെന്ന പരാതിയെതുടർന്നാണ് കോൺഗ്രസ് അംഗങ്ങൾ ബിജെപിയുമായി നിസഹകരിച്ചു നിൽക്കുന്ന ഗീത ശശിക്കെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയിട്ടുള്ളത്. രണ്ടംഗ ബിജെപി അംഗങ്ങളുടെ നിലപാട് അവിശ്വാസപ്രമേയ ചർച്ചയിൽ നിർണ്ണായകമായിരിക്കും.
Comments are closed.