1470-490

കാരുണ്യത്തിൻ്റെ കൈത്താങ്ങായി കെ.എം.സി.സി

ദുബൈ കെ.എം.സി.സി തൃശ്ശൂർ ജില്ലാ കമ്മറ്റിയുടെ പ്രവാസിക്കൊരു കൈത്താങ്ങ് പദ്ധതിയുടെ ഉദ്ഘാടനം മുസ്ലിം ലീഗ് ജില്ലാ ജ:സെക്രട്ടറി പി.എം അമീർ നിർവ്വഹിക്കുന്നു.

ചേലക്കര: ലോകം മുഴുവൻ കോവിഡ് എന്ന മഹാ മാരിയോട് പൊരുതുമ്പോഴും പ്രവാസ ലോകത്തും നാട്ടിലും പ്രവാസികൾക്കൊരു കൈത്താങ്ങായി മാതൃകയാവുകയാണ് കെ.എം.സി.സി യെന്ന് മുസ്ലീം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി പി.എം. അമീർ പറഞ്ഞു.

ദുബായ് കെ.എം.സി.സി തൃശ്ശൂർ ജില്ലാ കമ്മറ്റിയുടെ പ്രവാസിക്കൊരു കൈത്താങ്ങ് പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

പദ്ധതിയുടെ ഭാഗമായി ജില്ലയിലെ 700 പ്രവാസി  കുടുംബങ്ങൾക്കുള്ള സഹായം കെ.എം.സി.സി മണ്ഡലം കമ്മറ്റികൾ വഴി വീടുകളിലെത്തിച്ച് നൽകി.

ചേലക്കരയിൽ നടന്ന ചടങ്ങിൽ മുസ്ലിം ലീഗ് ചേലക്കര മണ്ഡലം സെക്രട്ടറി ടി.കെ സൈതലവി അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ്‌ റംഷാദ് പള്ളം, ദുബൈ കെ.എം.സി.സി ഭാരവാഹികളായ ഉമ്മർ കുട്ടി, ഷാഹിർ ചെറുതുരുത്തി,   ഇസ്മയിൽ ദേശമംഗലം,  ടി.എച്ച്.അബ്ദുള്ള, അബ്ദുൽ റഷീദ് പുതിയ വീട്ടിൽ തുടങ്ങിയവർ സംബന്ധിച്ചു.

Comments are closed.

x

COVID-19

India
Confirmed: 44,298,864Deaths: 527,206