1470-490

കെ.കെ. മനോജിനെ ആലപ്പുഴയിലേക്ക് സ്ഥലംമാറ്റി

കുന്നംകുളം: നഗരസഭാ ഭരണസമിതിയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് കുന്നംകുളം നഗരസഭാ സെക്രട്ടറി കെ.കെ. മനോജിനെ  സംസ്ഥാന സർക്കാർ ആലപ്പുഴയിലേക്ക് സ്ഥലംമാറ്റി. കൊല്ലം സ്വദേശിയായ കളമശ്ശേരി നഗരസഭ സെക്രട്ടറി അനിലിനെ  കുന്നംകുളം നഗരസഭ സെക്രട്ടറിയായി നിയമിച്ചു. കുന്നംകുളം തെക്കേപ്പുറം സ്വദേശിയായ കെ കെ മനോജ് 2018 ഫെബ്രുവരി 15നാണ് സ്വന്തം നാട്ടിൽ നഗരസഭാ സെക്രട്ടറിയായി ചാർജെടുത്തത്. നഗരസഭയിൽ ഒട്ടേറെ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ മനോജിന് കഴിഞ്ഞിരുന്നു. ചുരുങ്ങിയ കാലം കൊണ്ട് ജനകീയ സെക്രട്ടറിയെന്ന നിലയിൽ ഉയർന്നു പ്രവർത്തിക്കാനും മനോജിന് കഴിഞ്ഞു. പൊന്നാനി നഗരസഭ സെക്രട്ടറിയായിരിക്കുമ്പോഴാണ് മന്ത്രി എ.സി.മൊയ്തീൻ ഇടപ്പെട്ട് പാർട്ടിയുടെ അഭ്യർത്ഥനപ്രകാരം മനോജിനെ കുന്നംകുളം നഗരസഭ സെക്രട്ടറിയായി നിയമിച്ചത്. മനോജ് സെക്രട്ടറിയായതിനു ശേഷം നഗരസഭയെ പദ്ധതി നിർവഹണത്തിൽ സംസ്ഥാനത്ത് ഒന്നാം സ്ഥാനത്ത് എത്തിക്കുവാൻ കഴിഞ്ഞിരുന്നു. മാലിന്യനിർമാർജന പ്രവർത്തനങ്ങൾക്ക് രാവും പകലുമില്ലാതെ പ്രവർത്തിച്ച സെക്രട്ടറിയുടെ ശ്രമഫലമായി സംസ്ഥാന ഹരിത മിഷൻ അവാർഡ് അടക്കം നേടിയെടുക്കാനും കഴിഞ്ഞിരുന്നു. സംസ്ഥാനത്ത് മാലിന്യ നിർമ്മാർജ്ജന രംഗത്ത് കുന്നംകുളം മാതൃക തന്നെ സൃഷ്ടിക്കാൻ കഴിഞ്ഞു. രണ്ടു പ്രളയ കാലഘട്ടങ്ങളിലും കോവിഡ്19 പ്രതിരോധ പ്രവർത്തനങ്ങളിലും മാതൃകാപരമായ പ്രവർത്തനമാണ് അദ്ദേഹം കാഴ്ചവെച്ചത്. മനുഷ്യർക്ക് പുറമെ തെരുവ് നായ്ക്കൾക്കടക്കം ഭക്ഷണം നൽകുന്നതിനും നേതൃത്വപരമായ പങ്കാണ് മനോജ് വഹിച്ചത്. അദ്ദേഹത്തിനു കഴിഞ്ഞു.നഗരസഭ ഭരണത്തിൽ ജീവനക്കാരുടെ സഹകരണവും പങ്കാളിത്തവും ഉറപ്പു വരുത്തിയാണ് വികസന രംഗത്ത് സെക്രട്ടറിയായ മനോജ് പുതിയ സംരംഭ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിരുന്നത്. നഗരത്തിലെ തട്ടുകടകൾ നീക്കം ചെയ്യുവാൻ അദ്ദേഹം നടത്തിയ ശ്രമം വലിയ ഒച്ചപ്പാടിന് ഇടയാക്കിയിരുന്നു. അടുത്തകാലത്താണ് നഗരസഭാ സെക്രട്ടറിയും ഭരണസമിതിയും തമ്മിലുള്ള അഭിപ്രായ വ്യത്യാസം ഉടലെടുത്തത്. സെക്രട്ടറിയുമായുള്ള ഭരണസമിതിയുടെ ശീതസമരം സിപിഎം നേതാക്കളുടെ സാന്നിധ്യത്തിൽ മന്ത്രിയുടെ ക്യാമ്പ് ഓഫീസിൽ വച്ച് ചർച്ച ചെയ്തു പരിഹരിച്ചിരുന്നു. ഇതിനിടയിലാണ്  സെക്രട്ടറിയെ ആലപ്പുഴയിലേക്ക് സ്ഥലം മാറ്റിയത്. സർക്കാർ ഉത്തരവ് വന്നാൽ മറ്റ് നടപടിക്രമങ്ങൾക്ക് കാത്ത് നിൽക്കാതെ ഉടൻ തന്നെ ആലപ്പുഴയിലേക്ക് പോകാനാണ് മനോജിന്റെ തീരുമാനം.

Comments are closed.

x

COVID-19

India
Confirmed: 44,277,711Deaths: 527,098