1470-490

പ്രവാസികളുടെ കാര്യത്തിൽ ഇരട്ട നിലപാട് സർക്കാർ തിരുത്തണം

പ്രവാസികളെ നാട്ടിലെത്തിക്കുന്ന കാര്യത്തിൽ ഇരട്ട നിലപാട് സർക്കാർ തിരുത്തണം. പ്രഫ ആബിദ് ഹുസൈൻ തങ്ങൾ എം എൽ എ

കോട്ടക്കൽ: പ്രവാസികളെ നാട്ടിലെത്തിക്കുന്ന കാര്യത്തിൽ സർക്കാർ സ്വീകരിക്കുന്ന ഇരട്ട നിലപാട് തിരുത്തണമെന്നും നാട്ടിലേക്ക് വരാൻ ആഗ്രഹിക്കുന്നവരെ മുഴുവൻ വേഗത്തിൽ എത്തിക്കുന്നതിന് സർക്കാർ നടപടികൾ ഉണ്ടാക്കണമെന്നും പ്രഫ കെ കെ ആബിദ് ഹുസൈൻ തങ്ങൾ എം എൽ എ ആവശ്യപ്പെട്ടു.മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പ്രവാസികളെ നാട്ടിലെത്തിക്കുമെന്നും അവർക്കാവശ്യമായ എല്ലാ സൗകര്യങ്ങളും സർക്കാർ ഒരുക്കിയിട്ടുണ്ടെന്ന് പറയുകയും, അതേസമയം നിലവിൽ നാട്ടിലെത്തിയവരുടെ ക്വാറൻ്റൈൻ സമയം കഴിഞ്ഞിട്ട് പ്രവാസികളെ നാട്ടിലെത്തിച്ചാൽ മതിയെന്നാവശ്യപ്പെട്ട് കേന്ദ്ര സർക്കാറിന് കത്ത് നൽകുകയും ചെയ്യുകയാണ് സർക്കാർ ചെയ്യുന്നത്. ഇത് തികച്ചും വഞ്ചനയും സർക്കാറിൻ്റെ അവകാശ വാദങ്ങൾ പൊള്ളയാണെന്നാണ് മനസിലാക്കേണ്ടതെന്നും എം എൽ എ പറഞ്ഞു.

Comments are closed.

x

COVID-19

India
Confirmed: 44,206,996Deaths: 526,879