1470-490

താമസിക്കുന്ന ജില്ലകളിൽ പരീക്ഷ എഴുതാം

വേലായുധൻ പി മൂന്നിയൂർ

തേഞ്ഞിപ്പലം: ജൂണ്‍ രണ്ടിന് ആരംഭിക്കുന്ന പി.ജി നാലാം സെമസ്റ്റര്‍ (സി.യു.സി.എസ്.എസ്) റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് പരീക്ഷ എഴുതുന്ന കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലെ കോളേജുകളിലെ വിദ്യാര്‍ത്ഥികളില്‍ ലോക്ക്ഡൗണ്‍ മൂലം അന്യ ജില്ലകളില്‍ തങ്ങുന്നവര്‍ക്ക് അവര്‍ ഇപ്പോള്‍ താമസിക്കുന്ന ജില്ലകളില്‍ പരീക്ഷ എഴുതാന്‍ കേന്ദ്രം അനുവദിക്കും. സര്‍വകലാശാലാ വെബ്‌സൈറ്റില്‍ മെയ് 25-നകം രജിസ്റ്റര്‍ ചെയ്യണം.

പരീക്ഷകള്‍ക്ക് സൂപ്പര്‍ ഫൈനോടെ അപേക്ഷിക്കാം
സംസ്ഥാനത്ത് നിലനില്‍ക്കുന്ന പ്രത്യേക സാഹചര്യം കണക്കിലെടുത്ത് കാലിക്കറ്റ് സര്‍വകലാശാലയുടെ വിവിധ പരീക്ഷകള്‍ക്ക് ഫൈനോടെ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കാത്തവര്‍ക്ക് സൂപ്പര്‍ ഫൈനോടെ (സൂപ്പര്‍ ഫൈന്‍+ഫൈന്‍+എക്‌സാം രജിസ്‌ട്രേഷന്‍ ഫീ) ഓണ്‍ലൈനായി ടൈംടേബിള്‍ പ്രസിദ്ധീകരിക്കുന്നത് വരെ രജിസ്റ്റര്‍ ചെയ്യാം.

Comments are closed.

x

COVID-19

India
Confirmed: 44,268,381Deaths: 527,069