പരീക്ഷാ കേന്ദ്രങ്ങൾ സജ്ജമായി
കെ.പത്മകുമാർ കൊയിലാണ്ടി
എസ്.എസ്.എൽ.സി, എച്.എസ്.സി പരീക്ഷാ കേന്ദ്രങ്ങൾ സജ്ജമായി
കൊയിലാണ്ടി: കോവിഡ് 19 കാരണം മുടങ്ങിയ എസ്.എസ്.എൽ .സി , ഹയർ സെക്കണ്ടറി പരീക്ഷകൾ വീണ്ടും നടത്താനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. നഗരസഭാ കണ്ടീജൻ്റ് ജീവനക്കാർ, ഫയർഫോഴ്സ്, വിദ്യാർത്ഥികൾ ‘ പി.ടി.എ. തുടങ്ങിയവയുടെ സഹകരണത്തോടെ കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ്., ജി.ജി.എച്ച്.എസ്സ് എസ്, മാപ്പിള എച്ച്.എസ്.എസ്.എന്നിവടങ്ങളിൽ മുഴുവനും അണുനശീകരണം നടത്തി. കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ് ൽ നടന്ന ഉദ്ഘാടന പരിപാടി ‘നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ.ഷിജു നിർവ്വഹിച്ചു. ഹയർസെക്കണ്ടറി പ്രിൻസിപ്പൽ, പി.വൽസല, ഹൈസ്കൂൾ ഡെ: ഹെഡ്മിസ്ട്രസ് ഊർമ്മിള, വി.എച്ച്.എസ്.ഇ. പ്രിൻസിപ്പൽ ബിജേഷ് ഉപ്പാലക്കൽ, പി.ടി.എ.പ്രസിഡണ്ട് അഡ്വ.പി.പ്രശാന്ത്, വി.സുചീന്ദ്രൻ, പി.സുധീർ കുമാർ, പി.ബിജു, ശ്രീലാൽ പെരുവട്ടൂർ നേതൃത്വം നൽകി.അണു നശീകരണത്തിന് കൊയിലാണ്ടി ഫയർ റെസ്ക്യൂ അസി. സ്റ്റേഷൻ മാസ്റ്റർ, കെ.സതീശൻ, റസ്ക്യൂ ഓഫീസർ ഒ.കെ.അമൽരാജ്, ഹോം ഗാർഡ്, മാരായ പി.പ്രദീപൻ, പ്രശാന്ത്, നേതൃത്വം നൽകി.പരീക്ഷയ്ക്ക് എത്തുന്ന വിദ്യാർത്ഥികൾക്ക് മാസ്ക്ക്, കൈ കഴുകാനുള്ള സംവിധാനം, കുടിവെള്ള സൗകര്യവും എന്നിവ സജീകരിച്ചിട്ടുണ്ട്. മേഖലകളിൽ നിന്നും മൂവ്വായിരത്തിലധികം വിദ്യാർത്ഥികളാണ് പരീക്ഷ എഴുതുന്നത്.
Comments are closed.