1470-490

ദുബായ്- കൊച്ചി വിമാനത്തിൽ 177 യാത്രക്കാർ തിരിച്ചെത്തി

ഇന്നലെ ( 22/5/20) രാത്രി കൊച്ചി വിമാനത്താവളത്തിലെത്തിയ ദുബായ്- കൊച്ചി (AI IX 434) വിമാനത്തിൽ 177 യാത്രക്കാരാണുണ്ടായിരുന്നത്. ഇതിൽ 86 പേർ പുരുഷൻമാരും 91 പേർ സ്ത്രീകളുമാണ്. പത്ത് വയസിൽ താഴെയുള്ള 19 കുട്ടികളും 34 ഗർഭിണികളും ഇതിൽ ഉൾപ്പെടുന്നു.

യാത്രക്കാരിൽ 83 പേരെ വിവിധ ജില്ലകളിലെ കോവിഡ് കെയർ സെൻ്ററുകളിലും 93 പേരെ വീടുകളിലും നിരീക്ഷണത്തിലാക്കി.

കൊല്ലം സ്വദേശിയായ ഒരാളെ കളമശ്ശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

ജില്ല തിരിച്ചുള്ള കണക്ക്
ആലപ്പുഴ – 10
എറണാകുളം-24
ഇടുക്കി – 1
കണ്ണൂർ – 6
കാസർഗോഡ് – 9
കൊല്ലം- 10
കോട്ടയം – 17
കോഴിക്കോട്- 10
മലപ്പുറം – 18
പാലക്കാട് – 14
പത്തനംത്തിട്ട – 4
തിരുവനന്തപുരം – 9
തൃശ്ശൂർ – 43
മറ്റ് സംസ്ഥാനങ്ങൾ – 2

എറണാകുളം ജില്ലയിൽ നിന്നുള്ള 24 പേരിൽ 12 പേർ പുരുഷൻമാരും 12 പേർ സ്ത്രീകളുമാണ്. പത്ത് വയസിൽ താഴെയുള്ള 3 കുട്ടികളും 4 ഗർഭിണികളും ഇതിൽ ഉൾപ്പെടുന്നു.

വിവിധ കോവിഡ് കെയർ സെൻ്ററുകളിൽ 15 പേരെയും 9 പേരെ വീട്ടിലും നിരീക്ഷണത്തിലാക്കി.

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253