1470-490

ഡി.ആർ.ഡി.ഒ. വ്യാജ തിരിച്ചറിയൽ കാർഡ്: ഡൽഹിയിലും തട്ടിപ്പ്‌


നരിക്കുനി: -ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ (ഡി.ആർ.ഡി.ഒ.) വിഭാഗത്തിലെ ശാസ്ത്രജ്ഞനെന്നപേരിൽ വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് പണംതട്ടുന്നയാളെ കൊടുവള്ളി പോലീസ് കസ്റ്റഡിയിലെടുത്തയാൾ ഡൽഹിയിലും തട്ടിപ്പ് നടത്തി , കോട്ടയം തിരുവല്ല സ്വദേശി അരുൺ പി. രവീന്ദ്രനെ(36) നാണ് കൊടുവള്ളി പോലീസ് കസ്റ്റഡിയിലെടുത്തത്,
അഞ്ചു വർഷം ഡൽഹിയിൽ താമസിച്ച ഇയാൾ ആറു മാസം മുമ്പാണ് കേരളത്തിലെത്തിയത് ,കേന്ദ്ര സർക്കാർ സ്ഥാപനത്തിലെ പലർക്കും സൗകര്യമുള്ള യിടങ്ങളിലേക്ക് സ്ഥലംമാറ്റം വാഗ്ദാനം ചെയ്തും പണം തട്ടിയിട്ടുണ്ട് ,ഡി ആർ ഡി ഒ യിൽ കിട്ടുന്ന സൗജന്യ വിമാന ടിക്കറ്റ് ഉപയോഗിച്ച് പല സുഹൃത്തുക്കൾക്കും യാത്രാ സൗകര്യം ഒരുക്കിയിട്ടുണ്ട് ,
സിവിൽ സർവ്വീസ് പരീക്ഷയുടെ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചു കൊണ്ടുള്ള യൂണിയൻ പബ്ലിക്ക് സർവ്വീസ് കമ്മീഷൻ്റെ വ്യാജ കത്ത് നിർമ്മിച്ചതായും കണ്ടെത്തിയിട്ടുണ്ട് ,ഒമ്പതാം ക്ലാസ് വരെ വിദ്യാഭ്യാസം നേടിയ അരുൺ അഖിലേന്ത്യാ എൻട്രൻസ് പരീക്ഷയിൽ 118 -മത്തെ റേങ്ക് ജേതാവാണെന്നും , എം ടെക്ക് ബിരുദധാരിയാണെന്നും പറഞ്ഞാണ് ആളുകളെ പരിചയപ്പെടുന്നത് ,” പ്രതിരോധ മന്ത്രാലയത്തിലും ,കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലും ചില ഉന്നത ഉദ്യോഗസ്ഥരുമായും ബന്ധങ്ങളുള്ളതിനാലാണ് ഉത്തരം തട്ടിപ്പുകൾ അനായാസം നടത്താൻ ഇയാൾക്ക് കഴിയുന്നത് ,

ഇയാൾ പണം വായ്പ വാങ്ങി മുങ്ങുന്നതായി പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നരിക്കുനി പാറന്നൂരിലെ വാടകവീട്ടിൽ പരിശോധന നടത്തിയത്. ഇയാളിൽനിന്ന് വ്യാജ തിരിച്ചറിയൽ കാർഡ് പിടിച്ചെടുത്തു. അഞ്ചുവർഷമായി ഡൽഹിയിൽ താമസിച്ചുവരുന്ന ഇയാളുടെ അമ്മ തിരുവമ്പാടി സ്വദേശിയും, അച്ഛൻ കോട്ടയം തിരുവല്ല സ്വദേശിയുമാണ്.

അന്വേഷണത്തിനായി കൊടുവള്ളി ഇൻസ്പെക്ടർ പി. ചന്ദ്രമോഹനന് ചോദ്യം
ചെയ്യലിനിടെയാണ് കൂടുതൽ വിവരങ്ങൾ കിട്ടിയത് ,
ഇയാളെ പിടികൂടിയതായി ഡി.ആർ.ഡി.ഒ. അധികൃതരെ അറിയിച്ചിട്ടുണ്ട്. കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥർ ബുധനാഴ്ച ഇയാളെ ചോദ്യംചെയ്തു. കൂടുതൽ അന്വേഷണത്തിനായി ഉദ്യോഗസ്ഥർ കോട്ടയത്തേക്ക് പോയി. ഡി.ആർ.ഡി.ഒ.യുമായി ഇയാൾക്ക് നേരിട്ട് ബന്ധമില്ലെന്നാണ് പ്രാഥമികാന്വേഷണത്തിൽ വ്യക്തമായത്. ഡി.ആർ.ഡി.ഒ. അധികൃതരുടെ രേഖാമൂലമുള്ള പരാതി ഉടനെ ലഭിക്കുമെന്നറിയുന്നു.

ഇയാൾ കോട്ടയത്തുനിന്ന് വിവാഹംകഴിച്ച് യുവതിയുടെ പക്കൽനിന്ന് സ്വർണമടക്കം ആറുലക്ഷംരൂപ തട്ടിയതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. രണ്ടുലക്ഷം രൂപ പണമായും, നാലുലക്ഷംരൂപ ആഭരണങ്ങൾ പണയംവെച്ചുമാണ് തട്ടിയെടുത്തത്. കോട്ടയത്തെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലാണ് ആഭരണം
പണയംെവച്ചത്. ഇതുസംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

തിരുവമ്പാടി സ്വദേശിയായിരുന്ന ഇയാൾ വർഷങ്ങൾക്കുമുമ്പ് കോട്ടയത്തേക്ക് മാറിത്താമസിക്കുകയായിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായതായി പോലീസ് പറഞ്ഞു. വഞ്ചനക്കുറ്റത്തിനും, ആൾമാറാട്ടത്തിനും , കേസെടുക്കാനാണ് തീരുമാനം.

Comments are closed.