1470-490

ഇറച്ചിക്കടയിൽ വാക്ക് തർക്കം – മദ്ധ്യവയസ്കൻ കുഴഞ്ഞ് വീണു മരിച്ചു

പരപ്പനങ്ങാടി: ഇറച്ചി കടയിലുണ്ടായ വാക്ക് തർക്കത്തെ തുടർന്ന് മദ്ധ്യവയസ്കൻ കുഴഞ്ഞ് വീണ് മരിച്ചു.ആനങ്ങാടി സ്വദേശി ചക്കുങ്ങൽ മുസ്തഫ (46) ആണ് മരിച്ചത്.ഇന്ന് പരപ്പനങ്ങാടി റെയിൽവെ സ്റ്റേഷന് പിൻവശത്തുള്ള ആട്ടിറച്ചി വിൽക്കുന്ന കടയിലാണ് സംഭവം.പോലീസ് സംഭവം വിവരിക്കുന്നതിങ്ങനെ. രാവിലെ ഇറച്ചിക്ക് വന്ന ഇദ്ദേഹം കടം ചോദിച്ചത്രെ, ഇസമയത്ത് കടം നൽകാൽ കഴിയില്ലന്ന് കടക്കാരൻ അറിയിച്ചത്രെ, കാശില്ലാത്ത അവസ്ഥ മനസ്സിലാക്കി പരിചയക്കാരൻ കൂടിയായ ഇറച്ചി കടക്കാരൻ 500 രൂപ കൊടുത്തെങ്കിലും പ്രകോപിതനായ ഇദ്ധേഹം കടക്കാരൻ്റെ ഷർട്ടിൻ്റെ കോളറിന് പിടിക്കുകയും മറ്റും ചെയ്തതോടെ പരിസരത്തുള്ളവർ പിടിച്ച് മാറ്റി .ഇതിന് ശേഷം ഫുഡ് പാത്തിൽ ഇരുന്ന മുസ്ഥഫ അസ്വസ്ഥനാവുകയും മറിഞ്ഞ് വീഴുകയും മരണം സംഭവിക്കുകയുമായിരുന്നെന്നും, സംഭവസ്ഥലത്തെത്തിയ പോലീസാണ് ഇയാളെ ആശുപത്രിയിലെത്തിച്ചതെന്നും പറയുന്നു. നേരത്തെ 2 തവണ ഹൃദയസ്തംബനം ഉണ്ടായതായും ഇയാളെ ആശുപത്രിയിലെത്തിച്ച പരപ്പനങ്ങാടി സി.ഐ ഹണി കെ ദാസ് പറഞ്ഞു.മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇൻക്വസ്റ്റ് പ്രവർത്തനങ്ങൾ നടക്കുന്നു ‘

Comments are closed.

x

COVID-19

India
Confirmed: 44,298,864Deaths: 527,206