1470-490

കായൽ തോടിന്റെ ഷട്ടർ നിർമ്മാണത്തിൽ അഴിമതി ആരോപണം

ചൂണ്ടൽ പഞ്ചായത്തിലെ കായൽ തോടിന്റെ ഷട്ടർ നിർമ്മാണത്തിൽ അഴിമതിയെന്ന ആരോപണവുമായി കോൺഗ്രസ് രംഗത്ത്. പട്ടിക്കര – ചിറനെല്ലൂർ കായൽ തോടിന്റെ സംരക്ഷണത്തിനായി നടക്കുന്ന നിർമ്മാണ പ്രവർത്തിയിൽ അഴിമതിയും സ്വജനപക്ഷപാതവും നടന്നിട്ടുണ്ടെന്നാരോപിച്ച് കോൺഗ്രസ് വാർഡ് കമ്മിറ്റിയാണ് രംഗത്ത് എത്തിയിട്ടുള്ളത്. മണലി റോഡിന്റെ ഇരുവശത്തുമായുള്ള തോടിന്റെ വശങ്ങളിൽ ഭിത്തികെട്ടി സംരക്ഷിക്കുന്ന പ്രവർത്തിയാണ് നടന്നു വരുന്നത്. ഇതിനായി മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് മണ്ണ് മാറ്റിയിരുന്നു. എന്നാൽ പദ്ധതിയിൽ പറഞ്ഞതിന് വിരുദ്ധമായി ഒരു വശം ഒഴിവാക്കിയാണ് സംരക്ഷണഭിത്തി കെട്ടിയിട്ടുള്ളത്. പരമ്പരാഗത മൺഭിത്തി പൊളിച്ച് മാറ്റിയ സ്ഥിതിയാണുള്ളത്. മഴക്കാലം ആസന്നമായിരിക്ക സംരക്ഷണഭിത്തി കെട്ടാത്ത ഭാഗം ഇടിഞ്ഞ് വിഴാനുള്ള സാധ്യതയും ഏറെയാണ്. കൂടാതെ ഗ്രാമ പഞ്ചായത്തിന്റെ അധീനതയിലുള്ള മോട്ടോർ ഷെഡിന്റെ അടിത്തറയും അപകട ഭീഷണി നേരിടുന്ന സ്ഥിതിയിലാണ്. മുൻ നിശ്ചയിച്ച പദ്ധതിയിൽ നിന്ന് വ്യത്യസ്തമായി തോടിന്റെ സംരക്ഷണഭിത്തി നിർമ്മാണം അട്ടിമറിച്ചതാരാണെന്ന് വ്യക്തമാക്കാൻ ജനപ്രതിനിധികൾക്കും, ഉദ്യോഗസർക്കും കാരറുക്കാർക്കും ഉത്തരവാദിത്വമുണ്ടെന്ന് കോൺഗ്രസ് പാവറട്ടി ബ്ലോക്ക് വൈസ് പ്രസിഡണ്ട് ആന്റോ പോൾ, ചൂണ്ടൽ മണ്ഡലം വൈസ് പ്രസിഡണ്ട് ആർ.എം.ബഷീർ എന്നിവർ വ്യക്തമാക്കി. മഴക്കാലത്തിന് മുൻപായി തോടിന്റെ ഇരുഭാഗത്തെയും നിർമ്മാണം പൂർത്തിയാക്കാനായില്ലെങ്കിൽ കൃഷിക്ക് ആവശ്യമായ വെള്ളം സംരക്ഷിച്ച് നിറുത്താൻ കഴിയുമോ  എന്ന ആശങ്കയിലാണ് മേഖലയിലെ കർഷകർ.

Comments are closed.

x

COVID-19

India
Confirmed: 44,268,381Deaths: 527,069