1470-490

കോവിഡ് കാലത്തും നാടിന്റെ ദാമഹകറ്റാന്‍ പ്രവാസി സംഘടന

പുല്ലാളൂരില്‍ പ്രവാസി കള്‍ച്ചറല്‍ സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള കുടിവെള്ള വിതരണം

നരിക്കുനി
കോവിഡ് കാലത്തും നാടിന്റെ ദാഹമകറ്റാന്‍ പ്രവാസി സന്നദ്ധ സംഘടന. പുല്ലാളൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പുല്ലാളൂര്‍ പ്രവാസി കള്‍ച്ചറല്‍ സെന്ററിന്റെ ആഭിമുഖ്യത്തിലാണ് പ്രദേശത്ത് കുടിവെള്ളം വിതരണം ചെയ്യുന്നത്. വേനല്‍കാലം ആരംഭിച്ചത് മുതല്‍ പ്രദേശത്തെ കുടിവെള്ള ക്ഷാമമുള്ള പ്രദേശങ്ങളില്‍ ഈ സംഘടനയുടെ ആഭിമുഖ്യത്തില്‍ കുടിവെള്ള വിതരണം നടത്തുന്നുണ്ട്. തുടര്‍ച്ചയായി നാലാം വര്‍ഷമാണ് സൗജന്യമായി കുടിവെള്ള വിതരണം നടത്തിക്കൊണ്ടിരിക്കുന്നത് തച്ചൂര്‍ താഴം,മച്ചക്കുളം ,പരപ്പില്‍ പാടി ,ലക്ഷം വീട് കോളനി തുടങ്ങിയ ഏരിയകളിലാണ് ദിവസേന പതിനായിരത്തില്‍ അധികം ലിറ്റര്‍ കുടിവെള്ളം എത്തിച്ചു കൊണ്ടിരിക്കുന്നത്. അരോത്ത് സിദ്ദീഖ് ചെയര്‍മാനും ആയ കമ്മറ്റിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. സി ബഷീർ പ്രസിഡന്റും കെ ടി സാജിദ് സെക്രട്ടറിയും എം പി ശറഫുദ്ധീൻ ട്രഷററുമായുള്ള കമ്മറ്റിയുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ.

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253