1470-490

സി.കെ ബാലകൃഷ്ണന് അന്ത്യാഞ്ജലി

സി.കെ ബാലകൃഷ്ണന്റെ ഭൗതികദേഹത്തിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ പുഷ്പചക്രം സമർപ്പിക്കുന്നു.

ബാലുശ്ശേരി: ബിജെപിയുടെ മുതിർന്ന നേതാവും ഭാരതീയ വ്യാപാരി വ്യവസായി സംഘം സംസ്ഥാന ജനറൽ സെക്രട്ടറിയുമായ പനങ്ങാട് ചങ്ങരോത്ത് കുന്നുമ്മൽ സി.കെ ബാലകൃഷ്ണന് നാട് കണ്ണീരോടെ വിട നൽകി. സംസ്ക്കാരം ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെ വീട്ടുവളപ്പിൽ നടന്നു. ഹൃദയ സ്തംഭനത്തെ തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ട് മൂന്ന് മണിയോടെ ബാലുശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വീട്ടിൽ പൊതുദർശനത്തിനു വെച്ച ഭൗതികദേഹത്തിൽ ആദരാഞ്ജലി അർപ്പിക്കാൻ വിവിധ സമയങ്ങളിലായി നൂറുകണക്കിന് ആളുകളാണ് എത്തിയത്. ഭാരതീയ കിസാൻ മോർച്ചയ്ക്കും ഭാരതീയ വ്യാപാരി വ്യവസായി സംഘത്തിന്റെയും പ്രവർത്തനങ്ങളുമായി സംസ്ഥാനത്തിന്റെ എല്ലാ ജില്ലകളിലും യാത്ര ചെയ്ത സി.കെ ബാലകൃഷ്ണനെ അവസാനമായി ഒരു നോക്കു കാണാൻ ലോക് ഡൗൺ കാരണം ആയിരങ്ങൾക്ക് കഴിഞ്ഞില്ല. ഉജ്ജ്വല പ്രാസംഗികൻ കൂടിയായിരുന്ന സി.കെ കോഴിക്കോട് ജില്ലയിൽ ബിജെപിയെ ശക്തിപ്പെടുത്തുന്നതിൽ പ്രധാന പങ്ക് വഹിച്ചിരുന്നു. മലയോര ഗ്രാമമായ കണ്ണാടിപ്പൊയിലിലെ വീട്ടിൽ നിന്നും ദിവസവും ആറ് കിലോമീറ്റർ ഇങ്ങോട്ടും ആറ് കിലോമീറ്റർ അങ്ങോട്ടും കാൽനടയായി സഞ്ചരിച്ചാണ് ബാലുശ്ശേരി ബിജെപി ഓഫീസിൽ എത്തിയാണ് മുൻ കാലത്ത് പ്രവർത്തനം നടത്തിയിരുന്നത്. നാടിന്റെ പ്രശ്നങ്ങളിൽ സജീവ ഇടപെടൽ നടത്താനും കഴിഞ്ഞിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് ജയിൽവാസവും അനുഭവിച്ചിരുന്നു.
ഭൗതിക ദേഹത്തിൽ നേതാക്കളും പ്രവർത്തകരും ചേർന്ന് പാർട്ടി പതാക പുതപ്പിച്ചു. ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ, വൈസ് പ്രസിഡന്റ് വി.വി രാജൻ സെക്രട്ടറിമാരായ കെ.രഞ്ജിത്ത്, അഡ്വ. കെ.പി പ്രകാശ് ബാബു, പി.രഘുനാഥ് ഉത്തരമേഖല പ്രസിഡൻറ് ടി.പി ജയചന്ദ്രൻ, വൈസ് പ്രസിഡന്റ് ടി.വി ഉണ്ണികൃഷണർ, ജിജേന്ദ്രൻ സെക്രട്ടറിമാരായ എൻ.പി രാമദാസ്, സുഗീഷ് കൂട്ടാലിട, കെ.പി അരുൺ, ജില്ലാ പ്രസിഡന്റ്
വി.കെ.സജീവൻ, ജനറൽ സെക്രട്ടറിമാരായ
എം.മോഹനൻ, ടി. ബാലസോമൻ, വൈസ് പ്രസിഡന്റുമാരായ എം.സി.ശശീന്ദ്രൻ, അഡ്വ. കെ.വി.സുധീർ, ടി. ദേവദാസ്, സെക്രട്ടറി ചക്രായുധൻ, രാജീവൻ യുവമോർച്ച സംസ്ഥാന പ്രസിഡന്റ് പ്രഫുൽ കൃഷ്ണൻ, ജില്ലാ പ്രസിഡൻറ് രനീഷ്, മഹിളാ മോർച്ച സംസ്ഥാന വൈസ് പ്രസിഡൻറ് ഷൈനി ജോഷി, എസ്. ടി മോർച്ച സംസ്ഥാന സെക്രട്ടറി സുമിത്രൻ, ബിജെപി സംസ്ഥാന സമിതി അംഗം പി.കെ സുപ്രൻ, ടി.പി സുരേഷ്, ഗിരീഷ് തേവള്ളി, അഡ്വ. വി.പി ശ്രീപത്മനാഭൻ, കൗൺസിൽ അംഗങ്ങളായ രാജേഷ് കായണ്ണ, ഷാൻ കട്ടിപ്പാറ, എ.പി.രാമചന്ദ്രൻ, വട്ടക്കണ്ടി മോഹനൻ, രാമദാസ് മണലേരി, ബാലുശ്ശേരി നിയോജക മണ്ഡലം പ്രസിഡന്റ് ബബീഷ് ഉണ്ണികുളം.എലത്തൂർ മണ്ഡലം പ്രസിഡന്റ് സി.പി സതീശൻ, ഭാരതീയ കിസാൻ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി കെ.ടി
വിപിൻ, സെക്രട്ടറി കെ.രജീഷ്, സംസ്ഥാന കൺവീനർ ജോസ്കുട്ടി, കോഴിക്കോട് ജില്ലാ പ്രസിഡന്റ് പി.ടി മുരളി. ഭാരതീയ വ്യാപാരി വ്യവസായി സംഘം സംസ്ഥാന സെക്രട്ടറി ഗുരുസ്വാമി, കോഴിക്കോട് ജില്ലാ കൺവീനർമാരായ ടി.വി ശ്രീധരൻ, സന്തോഷ് സഹദേവൻ, നേതാക്കളായ സദാനന്ദൻ, പവിത്രൻ, ഹരിഹരനുണ്ണി, ബൈജു, മനോജ്, സുപ്രിയ, മുരളി മാരത്ത്, രാജേഷ് ലാൽ, സനീഷ് എം. കെ.പി അനിൽകുമാർ, എ പത്മകുമാർ മലപ്പുറം, ബാലുശ്ശേരി എം.എൽ എ പുരുഷൻ കടലുണ്ടി, പനങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എം കമലാക്ഷി, വൈസ് പ്രസിഡന്റ് ഉസ്മാൻ തുടങ്ങി രഷ്ട്രീയ സാമൂഹിക രംഗത്തെ നിരവധി പേർ ആദരാഞ്ജലി അർപ്പിക്കാനെത്തിയിരുന്നു. മിസോറാം ഗവർണ്ണർ അഡ്വ. പി. എസ് ശ്രീധരൻ പിള്ളക്കു വേണ്ടി ബിജെപി സംസ്ഥാന സമിതി അംഗം ശ്യാമപ്രസാദ് പി.എം പുഷ്പചക്രം സമർപ്പിച്ചു.

Comments are closed.

x

COVID-19

India
Confirmed: 44,239,372Deaths: 526,996