1470-490

കോൺക്രീറ്റ് പാളി പൊളിഞ്ഞു വീണ് കുട്ടികൾക്ക് പരിക്ക്

സീലിംങ്ങിന്റെ കോൺക്രീറ്റ് പാളി പൊളിഞ്ഞു വീണ് കുട്ടികൾക്ക് പരിക്ക്. ആളൂർ പാലക്കൽ രാജേഷിന്റെ മക്കളായ ശിവനന്ദൻ (8) ശിവശ്രി (6) എന്നിവർക്കാണ് പരിക്കേറ്റത്. ശനിയാഴ്ച്ച വൈകീട്ട് 4 മണിയോടെയാണ് സംഭവം. വീടിനുള്ളിൽ കളിച്ചു കൊണ്ടിരിക്കെയാണ് കോൺക്രീറ്റ് മേൽക്കുരയുടെ ഒരു ഭാഗം അടർന്ന് കുട്ടികളുടെ തലയിലേക്കും ദേഹത്തേക്കും വീണത്. സാരമായി പരിക്കേറ്റ കുട്ടികളെ കേച്ചേരി ആക്ട്സ് പ്രവർത്തകരെത്തികുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Comments are closed.

x

COVID-19

India
Confirmed: 44,268,381Deaths: 527,069