1470-490

ക്രമക്കേട്: നാല് കടകൾക്കെതിരെ കേസ്


തൃശൂർ ജില്ലാ കളക്ടർ രൂപീകരിച്ച കോവിഡ് 19 സ്‌പെഷ്യൽ സ്‌ക്വാഡ് ചാവക്കാട് താലൂക്കിലെ മണത്തല, എടക്കഴിയൂർ എന്നീ സ്ഥലങ്ങളിലെ പൊതുവിപണിയിൽ നടത്തിയ പരിശോധനയിൽ നാല് കടകളിൽ ക്രമക്കേട് കണ്ടെത്തി. ലൈസൻസില്ലാത്ത രണ്ട് കടകൾക്കും അളവ് തൂക്ക ഉപകരണങ്ങൾ സീൽ ചെയ്യാതെ പ്രവർത്തിക്കുന്ന രണ്ട് കടകൾക്കും എതിരെ കേസെടുത്തു.
പൊതുവിപണിയിൽ ഇറച്ചിയുടെ വില നിശ്ചയിച്ച് കളക്ടർ ഇറക്കിയ ഉത്തരവ് പ്രകാരമുള്ള വില നടപ്പിൽ വരുത്തുന്നതിനും ഉപഭോക്താക്കളോട് സാമൂഹിക അകലം പാലിക്കുന്നതിനും നിർദ്ദേശം നൽകി. താലൂക്ക് സപ്ലൈ ഓഫീസർ ടി ജെ ജയദേവ്, റേഷനിംഗ് ഇൻസ്‌പെക്ടർമാരായ ബിനീജ്, അഫ്രേം ഡെല്ലി, ലീഗൽ മെട്രോളജി ഇൻസ്‌പെക്ടർ ഉല്ലാസ്, പോലീസ് അംഗങ്ങൾ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253