1470-490

ന്യായ് പദ്ധതിയുടെ പ്രചാരണത്തിതിനായി യൂത്ത് കോൺഗ്രസ്


ബാലുശ്ശേരി: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 29-ാം രക്തസാക്ഷിത്വ ദിനത്തിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ന്യായ് പദ്ധതിയുടെ പ്രചാരണം തുടങ്ങി. എല്ലാവർക്കും പ്രതിമാസം 6000 രൂപ ഉറപ്പാക്കുന്നതിനായി കോൺഗ്രസ് പ്രകടനപത്രികയിൽ മുന്നോട്ടുവച്ച ആശയമാണിത്. നിലവിലെ സാഹചര്യത്തിൽ
പാവങ്ങളുടെ ദുരിതം അകറ്റുന്നതിനായി കേന്ദ്ര സർക്കാർ ന്യായ് പദ്ധതി നടപ്പാക്കണമെന്നാവശ്യപ്പെട്ട്
ബാലുശ്ശേരി പഞ്ചായത്ത് 3 വാർഡിൽ നടത്തിയ പരിപാടിയിൽ പാവപ്പെട്ട കുടുംബത്തിന് യൂത്ത് കോൺഗ്രസ് ആറായിരം രൂപ കൈമാറി. ജില്ലാ പ്രസിഡന്റ് ആർ.ഷഹിൻ, സംസ്ഥാന ജന.സെക്രട്ടറിമാരായ എം.ധനീഷ് ലാൽ, വി.പി.ദുൽഖിഫിൽ, പി.കെ.രാഗേഷ്, ജില്ലാ ജന.സെക്രട്ടറി വൈശാഖ് കണ്ണോറ, നിയോജക മണ്ഡലം പ്രസിഡന്റടി.എം.വരുൺ കുമാർ, കെ എസ് യു ജില്ലാ വൈസ് പ്രസിഡന്റ് വി.ടി.സൂരജ് വാർഡ് പ്രസിഡൻ്റ് ചർമസുധ എന്നിവർ സംബന്ധിച്ചു.

Comments are closed.

x

COVID-19

India
Confirmed: 44,239,372Deaths: 526,996