1470-490

പരീക്ഷാ സംശയനിവാരണത്തിന് വാർ റൂം തുറന്നു

തൃശൂർ: കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ മാറ്റിവെച്ചിരുവ്വ പരീക്ഷകൾ നടത്താൻ തീരുമാനിച്ച സാഹചര്യത്തിൽ അധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, എന്നിവരുടെ സംശയങ്ങളും പരാതികളും പരിഹരിക്കുന്നതിനായി തൃശൂർ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ വാർ റൂം പ്രവർത്തിക്കും. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിർദ്ദേശമനുസരിച്ചാണ് മെയ് 30 വരെ വാർ റൂം പ്രവർത്തനം നടത്താൻ തീരുമാനിച്ചത്.
എസ് എസ് എൽ സി, ഹയർസെക്കന്ററി, വൊക്കേഷ്ണൽ, ഹയർസെക്കന്ററി പരീക്ഷകൾ മെയ് 26 മുതൽ 30 വരെയുള്ള തീയതികളിൽ നടത്താൻ തീരുമാനമായ പശ്ചാത്തലത്തിലാണ് വാർ റൂം തയ്യാറാകുന്നത്. പരീക്ഷയുമായി ബന്ധപ്പെട്ട സംശയനിവാരണത്തിന് ബന്ധപ്പെടേണ്ട നമ്പറുകൾ
ഹയർസെക്കന്ററി വിഭാഗം – 9447437201
വൊക്കേഷണൽ ഹയർസെക്കന്ററി വിഭാഗം – 9747236046
എസ് എസ് എൽ സി – 9496238104, 9446031953
ഓഫീസ് നമ്പർ – 0487 2360810

Comments are closed.

x

COVID-19

India
Confirmed: 44,268,381Deaths: 527,069