1470-490

പച്ചക്കറി തൈകളുടെ വിതരണോദ്ഘാടനം നടന്നു


കൊണ്ടാഴി പഞ്ചായത്ത് മേൽമുറി ബ്രാഞ്ചിന്റെ നേതൃത്വത്തിൽ നടത്തുന്ന പച്ചക്കറി തൈകളുടെ വിതരണോദ്ഘാടനം യു.ആർ.പ്രദീപ് എം.എൽ.എ നിർവ്വഹിച്ചു. വെണ്ട, വഴുതിന, തക്കാളി തുടങ്ങിയവയുടെ തൈകളാണ് വിതരണം ചെയ്യുന്നത്. മണ്ണുത്തി കാർഷിക സർവകലാശാലയിൽ നിന്ന് വിത്തുകൾ വാങ്ങി പാകിയാണ് തൈകൾ ഉണ്ടാക്കിയത്. ഇതിലൂടെ ഉത്പാദന ക്ഷമത വർദ്ധിപ്പിച്ച് വാർഡിലെ എല്ലാ കുടുംബങ്ങളേയും പച്ചക്കറി സ്വയം പര്യപ്തതയിലേക്ക് എത്തിക്കുമായാണ് ലക്ഷ്യമിടുന്നത്.
കൊണ്ടാഴി പഞ്ചായത്ത് പ്രസിഡന്റ് സുലേഖ പ്രദീപ്, പഞ്ചായത്ത് മെമ്പർ വിപിൻ കുമാർ, പൊതുപ്രവർത്തകരായ കൃഷ്ണ കുമാർ മാസ്റ്റർ, സുരേഷ് ബാബു എന്നിവർ പങ്കെടുത്തു.

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253