1470-490

ജൂൺ 1 ന് ട്രെയ്ൻ; ബുക്കിങ്ങ് തുടങ്ങി

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സർവീസ് നടത്തുന്ന 230 ട്രെയിനുകളിൽ എല്ലാ ക്ലാസ്സുകളിലേക്കും ബുക്കിങ് ആരംഭിച്ചതായി റെയിൽവേ അറിയിച്ചു. പൊതുജനങ്ങൾക്ക് ഓൺലൈനായോ റെയിൽവേ സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടറുകളിൽ നിന്ന് നേരിട്ടോ ടിക്കറ്റ് ബുക്ക് ചെയ്യാം.
ജൂൺ ഒന്ന് മുതലാണ് ട്രെയിനുകൾ ഓടിത്തുടങ്ങുക. ഇതുവരെ ഓൺലൈൻ ബുക്കിങിലൂടെ 13 ലക്ഷത്തിലധികം ആളുകൾ ടിക്കറ്റ് ബുക്ക് ചെയ്തെന്നും റെയിൽവേ മന്ത്രാലയം അറിയിച്ചു.
റിസർവേഷൻ കേന്ദ്രങ്ങൾ, ജനസേവ കേന്ദ്രങ്ങൾ, ഏജന്റ്, ഓൺലൈൻ മുതലായ സംവിധാനങ്ങളിലൂടെ മെയ് 22 മുതൽ ടിക്കറ്റ് ബുക്കിങ് ആരംഭിക്കുമെന്ന് കേന്ദ്രറെയിൽവേ മന്ത്രി പീയുഷ് ഗോയലും ഇന്നലെ അറിയിച്ചിരുന്നു.
ടിക്കറ്റ് മുൻകൂട്ടി ബുക്ക് ചെയ്ത് മാത്രമേ യാത്ര നടത്താൻ സാധിക്കുകയുള്ളൂ. ജനറൽ ബോഗികളും റിസർവേഷൻ കോച്ചുകളാക്കും, സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് മാത്രമേ യാത്ര അനുവദിക്കുകയുള്ളൂവെന്ന് നേരത്തെ റെയിൽവേ അറിയിച്ചിരുന്നു.

Comments are closed.

x

COVID-19

India
Confirmed: 44,239,372Deaths: 526,996